

ഹൂസ്റ്റൺ: മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി കോളിൻ ലൂഥർ പവൽ അന്തരിച്ചു. 84 വയസ്സായിരുന്നു. ക്യാൻസർ ബാധിതനായ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കുടുംബമാണ് മരണവാർത്ത പുറത്തുവിട്ടത്.
കറുത്ത വർഗ്ഗക്കാരനായ ആദ്യത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി
കറുത്ത വർഗ്ഗക്കാരനായ ആദ്യത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു കോളിൻ പവൽ. 1937 ഏപ്രിൽ 5 ന് ന്യൂയോർക്കിലെ ഹാർലെമിൽ ജനിച്ചു. ജമൈക്കൻ കുടിയേറ്റക്കാരായിരുന്നു പവലിന്റെ മാതാപിതാക്കൾ. പവൽ ന്യൂയോർക്കിലെ സിറ്റി കോളജിലെ സ്‌കൂളിൽ പഠനം. 1958 ൽ ബിരുദം നേടിയ അദ്ദേഹം യുഎസ് ആർമിയിൽ പ്രവേശിച്ചു. നീണ്ട 35 വർഷം രാജ്യത്തിനായി സേവനം ചെയ്ത പവൽ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് രണ്ടു തവണ പരുക്കേറ്റു.1960 കളിൽ ദക്ഷിണ വിയറ്റ്‌നാമിൽ സേവനമനുഷ്ഠിക്കുമ്പോഴാണ് ഇത്.
റൊണാൾഡ് റീഗൻ യു എസ് പ്രസിഡന്റായിരുന്ന കാലത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു പവൽ. 1989 ൽ എച്ച് ഡബ്ല്യു ബുഷ് പ്രസിഡന്റായ കാലത്ത് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ പദവി വഹിച്ചു. 1996 ലെ തിരഞ്ഞെടുപ്പിൽ പവലിനെ പ്രസിഡന്റ് സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയെങ്കിലും അദ്ദേഹം മത്സരത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചു. ജോർജ് ബുഷ് പ്രസിഡന്റായപ്പോൾ 2011ൽ അദ്ദേഹം യു എസ് സ്റ്റേറ്റ് സെക്രട്ടറിയായി നിയമിതനായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates