പേടിപ്പിക്കുന്ന മുഖംമൂടി ധരിച്ച് ചാടിവീഴും; ഭയന്നോടി ജനങ്ങള്‍ ; നാലുപേര്‍ പൊലീസ് പിടിയില്‍ ( വീഡിയോ)

പൊതുസ്ഥലങ്ങളില്‍ മുഖംമൂടി ധരിച്ചെത്തുന്ന ഇവരെ കണ്ട് ആളുകള്‍ ഭയന്ന് ഓടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു
മുഖംമൂടി ധരിച്ച് പോടിപ്പിച്ചതിന് അറസ്റ്റിലായവര്‍ / വീഡിയോ ദൃശ്യം
മുഖംമൂടി ധരിച്ച് പോടിപ്പിച്ചതിന് അറസ്റ്റിലായവര്‍ / വീഡിയോ ദൃശ്യം
Updated on
1 min read

റിയാദ്: പൊതുസ്ഥലങ്ങളിലെത്തുന്ന ആളുകളെ ഭയപ്പെടുന്ന മുഖംമൂടികള്‍ ധരിച്ച് പേടിപ്പിച്ച നാലുപേരെ സൗദി അറേബ്യയില്‍ അറസ്റ്റ് ചെയ്തു. 20 നും 30 നും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായതെന്ന് റിയാദ് പൊലീസ് പറഞ്ഞു. സൗദി പൗരന്മാരാണ് അറസ്റ്റിലായവരെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പൊതുസ്ഥലങ്ങളില്‍ പേടിപ്പെടുത്തുന്ന മുഖംമൂടി ധരിച്ചെത്തുന്ന ഇവരെ കണ്ട് ആളുകള്‍ ഭയന്ന് ഓടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റിയാദ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. 

അറസ്റ്റിലായവരെ റിമാന്‍ഡ് ചെയ്തു. തുടര്‍ നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും റിയാദ് പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com