മാഡ്രിഡ്: സ്പെയിനിൽ കനത്ത മഞ്ഞുവീഴ്ചയും ഹിമവാതവും. രാജ്യത്തെ ഏറെക്കുറെ എല്ലാ ഭാഗങ്ങളിലേയും ജന ജീവിതത്തെ മഞ്ഞു വീഴ്ച സാരമായി തന്നെ ബാധിച്ചു. അതിശൈത്യത്തെ തുടർന്ന് നാല് പേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. 50 കൊല്ലത്തിനിടെ ആദ്യമായാണ് ഇത്തരത്തിൽ റെക്കോർഡ് മഞ്ഞു വീഴ്ച സ്പെയിനിലുണ്ടാകുന്നത്.
ആയിരക്കണക്കിനാളുകളും വാഹനങ്ങളും റെയിൽവെ സ്‌റ്റേഷനുകളിലും വിമാനത്താവളങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്. ട്രെയിൻ-വിമാന ഗതാഗതം പൂർണമായും നിർത്തി വെച്ചു.
ഫ്യൂവെൻഗിറോലയിൽ നദിയിൽ ജല നിരപ്പുയർന്നതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട് കാണാതായ കാർ കണ്ടെത്തി. കാറിൽ യാത്ര ചെയ്തിരുന്ന സ്ത്രീയും പുരുഷനും മരിച്ച നിലയിലായിരുന്നു. മാഡ്രിഡിന് സമീപം മഞ്ഞുപാളികൾക്കടിയിൽ നിന്ന് 54 കാരന്റെ മൃതദേഹം കണ്ടെടുത്തു. ഭവനരഹിതനായ മറ്റൊരാൾ കൂടി അതിശൈത്യം മൂലം മരിച്ചതായി സരാഗോസ പൊലീസ് അറിയിച്ചു.
Se nos va de las manos. #frio #BorrascaFilomena_RM #Filomena #NieveenMadrid #nievemadrid #Madrid pic.twitter.com/NYz7UTjO14
EL
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates