3400 വിമാനസര്‍വീസുകള്‍ റദ്ദാക്കി, നിശ്ചലമായത് 7 വിമാനത്താവളങ്ങള്‍; അടിയന്തര യോഗം വിളിച്ച് ജിസിസി രാജ്യങ്ങള്‍

സംഘര്‍ഷ സാഹചര്യത്തില്‍ ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ജിസിസി രാജ്യങ്ങളുടെ വ്യോമഗതാഗതം താളംതെറ്റി.
 GCC foreign ministers held an emergency meeting to discuss the regional conflict
ജിസിസി രാജ്യങ്ങളുടെ വ്യോമഗതാഗതം താളംതെറ്റി (Iran–Israel conflict)എക്‌സ്
Updated on
1 min read

ദുബായ്: യുഎസ്- ഇസ്രയേല്‍ സംയുക്താക്രമണത്തിന് പിന്നാലെ ഇറാന്‍ പ്രത്യാക്രമണം ആരംഭിച്ച പശ്ചാത്തലത്തില്‍ ജിസിസി രാജ്യങ്ങള്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ വീഡിയോ കോള്‍ വഴി യോഗത്തില്‍ പങ്കെടുത്തതായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

 GCC foreign ministers held an emergency meeting to discuss the regional conflict
ഖമേനിയുടെ മരണത്തിന് പ്രതികാരം ചെയ്യും; കടുപ്പിച്ച് ഇറാന്‍

ഇറാന്റെ ആക്രമണത്തെ തുടര്‍ന്നുള്ള സംഘര്‍ഷ സാഹചര്യത്തില്‍ ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ജിസിസി രാജ്യങ്ങളുടെ വ്യോമഗതാഗതം താളംതെറ്റി. ഏഴ് വിമാനത്താവളങ്ങളില്‍നിന്നുള്ള 3,400 വിമാനസര്‍വ്വീസുകളാണ് ഞായറാഴ്ച റദ്ദാക്കിയത്. ദുബായ്, അബൂദാബി, ദോഹ, ഷാര്‍ജ, കുവൈത്ത്, ബഹ്‌റൈന്‍, അല്‍ മക്തൂം എന്നീ വിമാനത്തവാളങ്ങള്‍ നിശ്ചലമായി.

 GCC foreign ministers held an emergency meeting to discuss the regional conflict
ഹോര്‍മൂസ് കടലിടുക്കില്‍ എണ്ണ ടാങ്കറിന് നേരെ ഇറാന്‍ ആക്രമണം; കപ്പലില്‍ 15 ഇന്ത്യക്കാർ

ഞായറാഴ്ച തിരുവനന്തപുരത്തേക്ക് എത്തേണ്ടിയിരുന്ന 17 വിമാനസര്‍വീസുകളും തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ടിയിരുന്ന 16 വിമാന സര്‍വീസുകളും റദ്ദാക്കി. സിംഗപ്പൂര്‍, മലേഷ്യ, ശ്രീലങ്ക, മാലദ്വീപ് സര്‍വീസുകള്‍ക്ക് തടസ്സമില്ല. തിങ്കളാഴ്ചയുള്ള അഞ്ച് സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കിയേക്കുമെന്നാണ് സൂചന.

രാജ്യത്ത് ഇന്ന് സര്‍വീസ് നടത്തേണ്ടിയിരുന്ന 350 വിമാനങ്ങള്‍ റദ്ദാക്കിയെന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചത്. ഡല്‍ഹിയില്‍നിന്ന് മാത്രം നൂറോളം സര്‍വീസുകള്‍ റദ്ദാക്കിയെന്നാണ് വിവരം. പാശ്ചാത്യ രാജ്യങ്ങളിലേക്കും ലണ്ടന്‍ ഉള്‍പ്പെടെയുള്ളയിടങ്ങളിലേക്കുമുള്ള വിമാന സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടും.

Summary

GCC foreign ministers held an emergency meeting to discuss the regional conflict

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com