'ഒറ്റ രാത്രികൊണ്ട് ഞങ്ങളുടെ നിയമങ്ങള്‍ മാറില്ല'; ട്രംപിനുള്ള ചെക്കുമായി ജര്‍മനി, ഇന്ത്യക്കാര്‍ക്ക് സ്വാഗതം

കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയായിരുന്നു അദ്ദേഹം ജര്‍മനിയിലെ തൊഴിലവസരങ്ങള്‍ വിശദീകരിച്ചത്.
Envoy Phillip Ackerman
Envoy Phillip Ackerman X
Updated on
1 min read

ന്യൂഡല്‍ഹി: യുഎസ് എച്ച്1 ബി വിസ ഫീസ് ഉയര്‍ത്തിയതിന് പിന്നാലെ ഇന്ത്യക്കാരായ തൊഴിലാളികളെ സ്വാഗതം ചെയ്ത് ജര്‍മനി. ഇന്ത്യയിലെ ജര്‍മന്‍ സ്ഥാനപതിയായ ഡോ.ഫിലിപ്പ് അക്കേര്‍മാന്‍ ആണ് ഉയര്‍ന്ന വൈദഗ്ധ്യമുള്ള ഇന്ത്യക്കാരെ ജര്‍മനിയിലേയ്ക്ക് സ്വാഗതം ചെയ്തത്. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയായിരുന്നു അദ്ദേഹം ജര്‍മനിയിലെ തൊഴിലവസരങ്ങള്‍ വിശദീകരിച്ചത്.

Envoy Phillip Ackerman
'സ്വന്തം ജനതയെ ബോംബിടുന്നതിനിടെ സമയം കിട്ടിയാല്‍ സമ്പദ് വ്യവസ്ഥയെക്കൂടി നോക്കണം'; യുഎന്നില്‍ പാകിസ്ഥാനോട് ഇന്ത്യ

സ്ഥിരതയാര്‍ന്ന കുടിയേറ്റ നയങ്ങള്‍കൊണ്ടും ഐടി, മാനേജ്മെന്റ്, സയന്‍സ്, ടെക് മേഖലകളില്‍ ഇന്ത്യക്കാര്‍ക്കുള്ള തൊഴിലവസരങ്ങള്‍ കൊണ്ടും ജര്‍മനി വേറിട്ടുനില്‍ക്കുന്ന രാജ്യമാണെന്ന് ഡോ. ഫിലിപ്പ് അക്കേര്‍മാന്‍ എക്സില്‍ കുറിച്ചു. ജര്‍മനിയില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരേക്കുറിച്ച് സംസാരിക്കാനുള്ള നല്ല നിമിഷമാണിത്. ജര്‍മനിയില്‍ ഏറ്റവും കൂടുതല്‍ സമ്പാദ്യം നേടിയെടുക്കുന്നവരില്‍ ഇന്ത്യക്കാരുമുണ്ട്. ജര്‍മനിയില്‍ ജോലി ചെയ്യുന്ന ശരാശരി ഇന്ത്യക്കാരന്‍ ശരാശരി ജര്‍മന്‍ തൊഴിലാളിയേക്കാള്‍ കൂടുതല്‍ വരുമാനം നേടുന്നു. നമ്മുടെ സമൂഹത്തിനും അതിന്റെ ക്ഷേമത്തിനും ഇന്ത്യക്കാര്‍ വലിയ സംഭാവന നല്‍കുന്നുണ്ടെന്നാണ് ഈ ഉയര്‍ന്ന ശമ്പളം വാങ്ങുന്നതിന്റെ അര്‍ഥം. ഞങ്ങള്‍ കഠിനാധ്വാനത്തിലും മികച്ച ആളുകള്‍ക്ക് മികച്ച ജോലികള്‍ നല്‍കുന്നതിലും വിശ്വസിക്കുന്നു.

Envoy Phillip Ackerman
ട്രംപ് കയറിയപ്പോള്‍ യുഎന്നിലെ എക്‌സലേറ്റര്‍ നിന്നു, പടി കയറി പ്രസിഡന്റും ഭാര്യയും; അന്വേഷണം ആവശ്യപ്പെട്ട് വൈറ്റ് ഹൗസ്

ഞങ്ങളുടെ കുടിയേറ്റ നയം ഒരു ജര്‍മന്‍ കാറിനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അങ്ങോട്ടും ഇങ്ങോട്ടും തിരിയാതെ ഒരു നേര്‍രേഖയില്‍ പോകും. ഉയര്‍ന്ന വേഗത്തില്‍ പോകുമ്പോള്‍ ബ്രേക്കിടേണ്ടിവരുമെന്ന് നിങ്ങള്‍ ഭയപ്പെടേണ്ടതില്ല. ഒരു രാത്രികൊണ്ട് ഞങ്ങള്‍ നിയമങ്ങള്‍ മാറ്റില്ല. ഉയര്‍ന്ന വൈദഗ്ധ്യമുള്ള ഇന്ത്യക്കാരെ ഞങ്ങള്‍ ജര്‍മനിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എച്ച്1 ബി വിസയ്ക്കുള്ള ഫീസ് ഒരുലക്ഷം ഡോളറായി അമേരിക്ക ഉയര്‍ത്തിയത് ദിവസങ്ങള്‍ക്ക് മുമ്പാണ്. ഇതോടെ വിദേശത്തു നിന്നുള്ള ജീവനക്കാരെ നിയമിക്കാന്‍ യുഎസ് കമ്പനികള്‍ ഭീമമായ തുകയാണ് സര്‍ക്കാരിലേക്ക് അടയ്ക്കേണ്ടിവരുന്നത്. വിദേശരാജ്യങ്ങളില്‍നിന്നുള്ള ജീവനക്കാരെ നിയമിക്കുന്നതില്‍ നിന്ന് കമ്പനികള്‍ പിന്‍വാങ്ങാനും ഇത് കാരണമാകും. നിലവില്‍ യുഎസിലെ എച്ച്1 ബി വിസ ഉടമകളില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.

Summary

Germany invites highly skilled Indian workers to explore job opportunities in IT, management, science, and tech sectors, offering stable immigration policies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com