മുതലയെ മുഴുവനായി വിഴുങ്ങി മറ്റൊരു മുതല, അമ്പരപ്പ് - വൈറല്‍ വീഡിയോ

തെക്കന്‍ കലിഫോര്‍ണിയയിലെ ഹോറി കൗണ്ടിയിലാണ് സംഭവം നടന്നത്
മുതലയെ വിഴുങ്ങുന്ന മറ്റൊരു കൂറ്റന്‍ മുതല
മുതലയെ വിഴുങ്ങുന്ന മറ്റൊരു കൂറ്റന്‍ മുതല
Updated on: 
1 min read

മുതലയെ കാണുമ്പോള്‍ തന്നെ ഭയപ്പെടാത്തവര്‍ ചുരുക്കമാണ്. വെള്ളത്തിലാണെങ്കില്‍ മുതലയുമായി പോരാടാന്‍ ഭയപ്പെടുന്ന സിംഹത്തിന്റെ വരെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒത്തു കിട്ടിയാല്‍ ഏതു ഇരയെയും അകത്താക്കുന്ന ജീവിയാണ് മുതല. വിശപ്പ് എത്ര അധികരിച്ചാലും സ്വന്തം വര്‍ഗത്തില്‍ പെട്ട ജീവികളെ സാധാരണയായി മറ്റു മൃഗങ്ങളൊന്നും ഭക്ഷണമാക്കാറില്ല. അതില്‍ നിന്നെല്ലാം വ്യത്യസ്തമായി സ്വന്തം ഗണത്തില്‍ പെട്ട ജീവിയെ തന്നെ ഭക്ഷിക്കുന്ന ഒരു കൂറ്റന്‍ മുതലയുടെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

തെക്കന്‍ കലിഫോര്‍ണിയയിലെ ഹോറി കൗണ്ടിയിലാണ് സംഭവം നടന്നത്. ടെയ്ലര്‍ സോപര്‍ ആണ് തന്റെ മാതാപിതാക്കളുടെ വീടിന്റെ പിന്നിലുള്ള ചതുപ്പ് പ്രദേശത്തു നിന്നു പകര്‍ത്തിയ ഈ ദൃശ്യം ട്വിറ്ററില്‍ പങ്കുവച്ചത്. കൂറ്റന്‍ മുതല താരതമ്യേന ചെറുതായ മറ്റൊരു മുതലയെ ഒന്നോടെ വിഴുങ്ങുന്ന ദൃശ്യമാണിത്. എന്നാല്‍ അമേരിക്കയില്‍ കാണപ്പെടുന്ന മുതലകള്‍ക്കിടയില്‍ സ്വവര്‍ഗത്തിലുള്ള ജീവിയെ ഭക്ഷണമാക്കുന്ന രീതി സാധാരണമാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com