

ജിദ്ദ: ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് ഞായറാഴ്ച തുടക്കമാകും. കോവിഡ് ശക്തമായതിനാൽ വിദേശരാജ്യങ്ങളിൽനിന്ന് ആർക്കും ഈ വർഷവും ഹജ്ജിന് അനുമതി നൽകിയിട്ടില്ല. കർശന ആരോഗ്യ മുൻകരുതലുകൾ പാലിച്ച് ആഭ്യന്തര തീർഥാടകർ ശനി, ഞായർ ദിവസങ്ങളിലായി മക്കയിലെത്തും.
ഇത് രണ്ടാം വർഷമാണ് വിദേശ തീർഥാടകർക്ക് വിലക്ക്. കഴിഞ്ഞ വർഷവും പരിമിത എണ്ണം ആഭ്യന്തര തീർഥാടകർക്കായിരുന്നു അവസരം. ഇക്കുറി രജിസ്റ്റർ ചെയ്ത 5,58,200 പേരിൽനിന്ന് രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്ന് പൗരന്മാരും രാജ്യത്തെ താമസക്കാരായ വിദേശികളും ഉൾപ്പെട്ട 60,000 പേരെ തെരഞ്ഞെടുത്തിട്ടുണ്ട്.
20 പേരെ വീതം 3000 ബസുകളിലായാണ് മക്കയിലെത്തിക്കുക. ഹറം പള്ളിയിലെ കഅബ പ്രദക്ഷിണത്തിനു ശേഷം തീർഥാടകർ മിനായിലേക്കു പോകും. ഞായറാഴ്ച മിനായിൽ താമസിച്ചു ശരീരവും മനസ്സും ഹജ്ജിനായി ഒരുക്കുന്നതോടെ ചടങ്ങുകൾക്ക് ഔദ്യോഗിക തുടക്കമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates