ആന്ധ്രയില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ശുചിമുറിയില്‍ ഒളികാമറ; 300ലധികം വിഡിയോകള്‍ പ്രചരിച്ചതായി ആരോപണം, വിദ്യാര്‍ഥികള്‍ പ്രതിഷേധത്തില്‍

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അവസാന വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തു.
Hiden camera case
വിദ്യാര്‍ഥികളുടെ പ്രതിഷേധം, പിടിയിലായ വിദ്യാര്‍ഥിയെ പൊലീസ് ചോദ്യം ചെയ്യുന്നുവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

അമരാവതി: ആന്ധ്രാപ്രദേശിലെ എഞ്ചിനീയറിങ് കോളജില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ശുചിമുറിയില്‍ ഒളികാമറ കണ്ടെത്തിയതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പ്രതിഷേധത്തില്‍. സംഭവത്തില്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു അന്വേഷണത്തിന് ഉത്തവിട്ടു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അവസാന വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തു.

Hiden camera case
ഭാര്യ ഉറങ്ങുന്നത് മറ്റൊരു മുറിയില്‍; ഭര്‍ത്താവിനോടുള്ള ക്രൂരതയെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി

300 ലധികം വിഡിയോകള്‍ റെക്കോര്‍ഡ് ചെയ്ത് ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പ്രചരിപ്പിച്ചതായാണ് ആരോപണം. ഗുഡ്‌വല്ലേരു കോളജ് ഓഫ് എഞ്ചിനീയറിങ് ക്യാമ്പസ് ഹോസ്റ്റലിനുള്ളില്‍ സ്ഥാപിച്ച കാമറ ഒരു വിദ്യാര്‍ഥിയാണ് ആദ്യം കണ്ടെത്തുന്നത്. നൂറുകണക്കിന് വിദ്യാര്‍ഥികളാണ് സംഭവത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അറസ്റ്റിലായ വിദ്യാര്‍ഥിയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഒളി കാമറകള്‍ ഒന്നും ഹോസ്റ്റലില്‍ നിന്ന് കണ്ടെത്തിയിട്ടില്ലെന്നാണ് കോളജ് അധികൃതരുടെ വാദം. വിദ്യാര്‍ഥികളുടേയും കോളജ് ജീവനക്കാരുടേയും സാന്നിധ്യത്തില്‍ പ്രതികളുടെ ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, മറ്റ് ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവ പരിശോധിച്ചതായും കുറ്റകരമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com