

ദുബായ്: യുഎഇയുടെ പേടകം ചൊവ്വയുടെ ഭ്രമണ പഥത്തിൽ. ഹോപ് പ്രോബ് എന്ന യുഎഇയുടെ പേടകത്തിന്റെ വിക്ഷേപണം വിജയകരം. ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പേടകം എത്തിക്കുന്ന അഞ്ചാമത്തെ രാജ്യമാണ് യുഎഇ. സോവിയറ്റ് യുണിയൻ, അമേരിക്ക, യുറോപ്പ്യൻ യൂണിയൻ, ഇന്ത്യ തുടങ്ങിയവരാണ് ഇതിന് മുമ്പ് ചൊവ്വ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
പ്രാദേശിക സമയം 7.42നാണ് ഹോപ് പ്രോബ് ഭ്രമണപഥത്തിലെത്തിയത്. ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വ ദൗത്യം വിജയിപ്പിക്കുന്ന മൂന്നാമത്തെ രാജ്യമായും യുഎഇ. 687 ദിവസമാണ് പേടകത്തിന്റെ ആയുസ്. ഒരാഴ്ചക്കുള്ളിൽ ചൊവ്വയിൽ നിന്നുള്ള ചിത്രങ്ങൾ ഹോപ് അയച്ചുതുടങ്ങുമെന്നാണ് സൂചന.
ചൊവ്വയുടെ ഭ്രമണപഥത്തിൽ നിന്ന് ഹോപ്പ് പ്രോബ് അയക്കുന്ന ചിത്രങ്ങൾ 11 മിനിറ്റ് കൊണ്ട് ഭൂമിയിലെത്തും. 687 ദിവസം കൊണ്ട് (ചൊവ്വയിലെ ഒരുവർഷം) ചൊവ്വയിലെ വിവരശേഖരണം പൂർത്തിയാക്കും. എമിറേറ്റ്സ് മാർസ് സ്പെക്ട്രോ മീറ്റർ, ഇമേജർ, ഇൻഫ്രാറെഡ് സ്പെക്ട്രോ മീറ്റർ എന്നീ മൂന്ന് ഉപകരണങ്ങളാണ് പര്യവേക്ഷണത്തിന് ഉപയോഗിക്കുന്നത്. 2020 ജൂലൈ 20നാണ് ജപ്പാനിലെ താനെഗാഷിമ ഐലൻഡിൽ നിന്ന് ഹോപ് കുതിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates