യുവാവിന്റെ  ശരീരത്തില്‍ ചുറ്റി കൂറ്റന്‍ 'മഴവില്‍' പാമ്പ്-  അമ്പരപ്പിക്കുന്ന വീഡിയോ 

കലിഫോര്‍ണിയയിലെ റെപ്‌റ്റൈല്‍ സൂവിന്റെ ഉടമയായ ജെയ് ബ്രൂവറാണ് കൗതുകമുണര്‍ത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.
യുവാവിനെ മഴവില്‍ പാമ്പ് ചുറ്റിയ നിലയില്‍
യുവാവിനെ മഴവില്‍ പാമ്പ് ചുറ്റിയ നിലയില്‍
Updated on
1 min read

ചെറുതായാലും വലുതായാലും പാമ്പുകളെ കണ്ടാല്‍ ഒരു നിമിഷം ഭയപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ മഴവില്‍ പാമ്പുകളുടെ കാര്യം അങ്ങനെയല്ല.  പാമ്പുകളെ ഭയപ്പെടുന്നവര്‍ പോലും അവയുടെ അഴകുകണ്ട് ഒന്ന് നോക്കിനിന്നു പോകും. ഇപ്പോള്‍ അത്തരത്തില്‍ ഒരു കൂറ്റന്‍ മഴവില്‍ പാമ്പിനെ ശരീരത്തില്‍ ചുറ്റി നില്‍ക്കുന്ന ഒരു യുവാവിന്റെ ദൃശ്യമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

കലിഫോര്‍ണിയയിലെ റെപ്‌റ്റൈല്‍ സൂവിന്റെ ഉടമയായ ജെയ് ബ്രൂവറാണ് കൗതുകമുണര്‍ത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. മൃഗശാലയിലെ മൈ ലവ് എന്നു പേരുള്ള  പെണ്‍ മഴവില്‍ പാമ്പാണ് യുവാവിനൊപ്പം വിഡിയോയിലുള്ളത്. സോഫി എന്ന യുവതി ആവശ്യപ്പെട്ട പ്രകാരം മൈ ലവിനെ ഒരു വീട്ടിലേക്കെത്തിക്കുന്നതാണ് വിഡിയോയുടെ തുടക്കം. പെട്ടിയില്‍ നിന്നും പുറത്തെടുക്കുന്ന സമയത്ത് സൂര്യപ്രകാശമേറ്റ് മൈ ലവ് തിളങ്ങുന്നതായി കാണാം. 

വീടിനുള്ളില്‍ കണ്ണ് തുണിയിട്ട് മൂടിയ നിലയില്‍ കിടക്കുന്ന യുവാവിന്റെ അരികിലേക്ക് എത്തിയ ജെയ്‌യും സംഘവും പാമ്പിനെ നേരെ അയാളുടെ ശരീരത്തിലേക്ക് വയ്ക്കുകയായിരുന്നു. പാമ്പാണെന്ന് മനസ്സിലായതോടെ യുവാവ് പരിഭ്രാന്തനായെങ്കിലും കണ്ണിലെ കെട്ടഴിച്ചു മാറ്റിയതോടെ ശാന്തനായി. പിന്നീട് ജെയ് ആവശ്യപ്പെട്ടപ്രകാരം മൈ ലവിനെ  ശരീരത്തില്‍ ചുറ്റി വീടിനു പുറത്തെത്തി ഫൊട്ടോയെടുക്കുകയും ചെയ്തു. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ദൃശ്യങ്ങള്‍ ലക്ഷക്കണക്കിനാളുകളാണ് ഇതിനോടകം കണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com