ദുരുപയോഗം ചെയ്തതിന് വിശ്വസനീയമായ തെളിവ് ലഭിച്ചാല്‍ അന്വേഷിക്കാം : വിശദീകരണവുമായി ഇസ്രായേല്‍ കമ്പനി

സാങ്കേതികവിദ്യ പെഗാസസ് ദുരുപയോഗം ചെയ്തു എന്നതിന് വിശ്വസനീയമായ തെളിവ് ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് എന്‍ എസ് ഒ
എക്‌സ്പ്രസ് ഇല്ലസ്‌ട്രേഷന്‍
എക്‌സ്പ്രസ് ഇല്ലസ്‌ട്രേഷന്‍
Updated on
1 min read

ടെല്‍ അവീവ് : ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതികരണവുമായി പെഗാസസ് ചാര സോഫ്റ്റ് വെയര്‍ നിര്‍മാതാക്കളായ ഇസ്രയേല്‍ കമ്പനി എന്‍ എസ് ഒ. സാങ്കേതികവിദ്യ പെഗാസസ് ദുരുപയോഗം ചെയ്തു എന്നതിന് വിശ്വസനീയമായ തെളിവ് ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് എന്‍ എസ് ഒ അറിയിച്ചു. 

ആവശ്യമെങ്കില്‍ ചാര സോഫ്റ്റ് വെയര്‍ തന്നെ നിര്‍ത്തലാക്കും. മാധ്യമങ്ങളോട് കൂടുതല്‍ പ്രതികരണത്തിനില്ലെന്നും എന്‍എസ്ഒ കമ്പനി വക്താവ് പറഞ്ഞു. അതേസമയം, ജനിതകമാറ്റം വരുത്തിയ വിത്തുല്‍പ്പാദന കമ്പനി മോണ്‍സാന്റോയിലെ ഉദ്യോഗസ്ഥരുടെ ഫോണും ചോര്‍ത്തി എന്ന വിവരം കൂടി പുറത്തുവന്നു

വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയക്കാര്‍, മാധ്യപ്രവര്‍ത്തകര്‍, ജുഡീഷ്യറി അംഗങ്ങള്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവരുടെ ഫോണുകള്‍ പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നിരീക്ഷിക്കുകയോ ചോര്‍ത്തുകയോ ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ചോര്‍ത്തലിന് വിധേയമായ ചില ഫോണുകളില്‍ പെഗാസസ് പ്രവര്‍ത്തിച്ചിരുന്നതായി ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്നാണ് വിവരം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com