മലയിടുക്കില്‍ വീണ 83കാരിക്കു രക്ഷകനായി വളര്‍ത്തുപൂച്ച, കഥ ഇങ്ങനെ 

ബ്രിട്ടനില്‍ മലയിടുക്കില്‍ വീണ 83കാരിയെ വളര്‍ത്തുപൂച്ച രക്ഷിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ലണ്ടന്‍:ബ്രിട്ടനില്‍ മലയിടുക്കില്‍ വീണ 83കാരിയെ വളര്‍ത്തുപൂച്ച രക്ഷിച്ചു. കാണാതായ പ്രായമായ സ്ത്രീക്ക് വേണ്ടി തെരച്ചില്‍ നടത്തുന്നതിനിടെ പൂച്ച നല്‍കിയ സൂചനയാണ് വഴിത്തിരിവായത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീ ആരോഗ്യനില വീണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്.

83കാരിയെ പൂച്ച രക്ഷിച്ച കാര്യം ബോഡ്മിന്‍ പൊലീസ്‌
ഫെയ്‌സ്ബുക്കിലൂടെയാണ് അറിയിച്ചത്. പ്രായമായ സ്ത്രീയെ കാണാനില്ല എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പ്രദേശം ഒന്നടങ്കം തെരച്ചില്‍ നടത്തി. അതിനിടെ പ്രദേശവാസിയാണ് സ്ത്രീയെ കണ്ടെത്തിയത്. വീടിന് സമീപമുള്ള ചോള പാടത്ത് പൂച്ച കരയുന്നത് കണ്ട് സംശയം തോന്നിയ പ്രദേശവാസിയാണ് മലയിടുക്കില്‍ വീണ സ്ത്രീയെ കണ്ടെത്തിയതെന്ന് കുറിപ്പില്‍ പറയുന്നു.

70 അടി താഴ്ചയിലേക്കാണ് സ്ത്രീ വീണത്. സ്ത്രീയെ രക്ഷിക്കുന്നത് ദുഷ്‌കരമായ പ്രവൃത്തിയായിരുന്നു. ശ്രമകരമായ ദൗത്യത്തിലൂടെയാണ് സ്ത്രീയെ രക്ഷിച്ചത്. സ്ത്രീയുമായി വളരെ അടുപ്പമുള്ള പൂച്ചയാണ് രക്ഷയായത്. വീടിന്റെ പ്രവേശകവാടത്തില്‍  പൂച്ച നിര്‍ത്താതെ കരയുന്നത് കണ്ട് സംശയം തോന്നിയ പ്രദേശവാസി ചോള പാടത്ത് സ്ത്രീക്കായി തെരച്ചില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. 

തുടക്കത്തില്‍ സ്ത്രീയുടെ പേര് വിളിച്ചാണ് തെരച്ചില്‍ നടത്തിയത്. എന്നാല്‍ പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് പാടത്തിലൂടെ നടന്നുപോകുന്നതിനിടെയാണ് സ്ത്രീയുടെ നേര്‍ത്ത ശബ്ദം കേട്ടതെന്ന് അയല്‍വാസി പറയുന്നു. മലയിടുക്കില്‍ വീണു കിടക്കുന്ന നിലയില്‍ സ്ത്രീയെ കണ്ടതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com