

ജെറുസലേം: ഇസ്രയേലില്‍ ഹമാസ് ഓരോ വീടുകളിലും കയറി ആളുകളെ ബന്ദികളാക്കുകയാണ്. ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് അവിടെ നിന്നും പുറത്തു വരുന്നത്. ഇസ്രയേലില്‍ മാധ്യമപ്രവര്‍ത്തകയായ നഫ്താലി അത്തരമൊരു വീഡിയോ പങ്കുവെച്ചു. അച്ഛനും അമ്മയും രണ്ട് കുട്ടികളുമുള്‍പ്പെടുന്ന കുടുംബത്തെ ഹമാസ് ബന്ദിയാക്കിയിരിക്കുന്ന വീഡിയോ ആണ് ഇവര്‍ എക്‌സിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ഭര്‍ത്താവിന്റെ കൈ മുറിഞ്ഞ് രക്തം വരുന്നത് കാണാം. പുറത്ത് ബോംബ് ആക്രമണം നടക്കുന്ന ശബ്ദം കേട്ട് പേടിച്ചരണ്ട് ഇരിക്കുകയാണ് കുട്ടികള്‍. തന്റെ സഹോദരി മരിച്ചുവെന്ന് പെണ്‍കുട്ടി പറയുന്നുണ്ട്. അവള്‍ തിരികെ വരുമോ എന്ന് ചെറിയ ആണ്‍കുട്ടിയും ചോദിക്കുന്നു. ഇവര്‍ സംസാരിക്കുന്നതിനിടയില്‍ തോക്കുമായി ഹമാസിന്റെ ആയുധധാരികള്‍ വരുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും. മക്കളെയും പൊതിഞ്ഞ് പിടിച്ചുകൊണ്ട് നിലത്ത് കിടക്കുന്ന മാതാപിതാക്കളെ കാണാം. പുറത്ത് വെടിയൊച്ചയും കേള്‍ക്കാം. നിലത്ത് കിടന്നവരെ കൂടുതല്‍ പേര്‍ വന്ന് എഴുന്നേല്‍പ്പിച്ച് നിര്‍ത്തുന്നത് മാത്രമാണ് വീഡിയോയുടെ അവസാനം.
തങ്ങളുടെ സഹോദരിയെ വധിച്ചത് കണ്ടതിന്റെ ഞെട്ടലിലും ഭയത്തിലുമുള്ള രണ്ട് കുഞ്ഞുങ്ങളും അച്ഛനമ്മമാരും ഉള്ള ഈ കുടുംബത്തിന്റെ അവസ്ഥ ലോകം കാണണമെന്നും എത്രയും വേഗം ഇതവസാനിപ്പിക്കണമെന്നും ലോകത്തോട് അഭ്യര്‍ഥിച്ചുകൊണ്ടാണ് ഇവര്‍ എക്‌സില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആരാണ് വീഡിയോ എടുത്തതെന്ന് വ്യക്തമല്ല.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates