'എന്നെ പ്രധാനമന്ത്രിയാക്കാന്‍ അദ്ദേഹം ഡല്‍ഹിയില്‍ ഇടപെടലുകള്‍ നടത്തി'; ഇന്ത്യന്‍ വ്യവസായിയെ കുറിച്ച് നേപ്പാള്‍ പ്രധാനമന്ത്രി, വിവാദം

തന്നെ പ്രധാനമന്ത്രിയാക്കുന്നതില്‍ ഇന്ത്യന്‍ വ്യവസായി ഇടപെടലുകള്‍ നടത്തിയെന്ന നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പകമാല്‍ ദഹല്‍ പ്രചണ്ഡയുടെ പ്രസ്താവന വിവാദത്തില്‍
പുഷ്പ കമാല്‍ ദഹല്‍/എഎഫ്പി
പുഷ്പ കമാല്‍ ദഹല്‍/എഎഫ്പി
Updated on
1 min read

ന്നെ പ്രധാനമന്ത്രിയാക്കുന്നതില്‍ ഇന്ത്യന്‍ വ്യവസായി ഇടപെടലുകള്‍ നടത്തിയെന്ന നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പകമാല്‍ ദഹല്‍ പ്രചണ്ഡയുടെ പ്രസ്താവന വിവാദത്തില്‍. അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. പ്രമുഖ വ്യവസായി സര്‍ദാര്‍ പ്രീതം സിങിനെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയാണ് വിവാദമായത്. 'ഒരിക്കല്‍ എന്നെ പ്രധാനമന്ത്രിയാക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു'- പ്രീതം സിങിനെ കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങില്‍ വെച്ച് ദഹല്‍ പറഞ്ഞു. 

'എന്നെ പ്രധാനമന്ത്രിയാക്കാന്‍ അദ്ദേഹം പലതവണ ഡല്‍ഹിയില്‍ പോകുകയും കഠ്മണ്ഡുവിലെ രാഷ്ട്രീയ നേതാക്കളുമായി ഒന്നിലധികം തവണ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.'- പ്രചണ്ഡ പറഞ്ഞു. പ്രസ്താവനയ്ക്ക് പിന്നാലെ, അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ത്തി. 

പ്രധാനമന്ത്രിയുടെ വിശദീകരണമല്ല തങ്ങള്‍ക്ക് വേണ്ടതെന്നും രാജിയാണെന്നും മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ സിപിഎന്‍ യുഎംഎല്‍ നേതാവ് കെ പി ശര്‍മ ഒലി പറഞ്ഞു. പ്രചണ്ഡയുടെ പ്രസ്താവന രാജ്യത്തിന്റെ പാര്‍ലമെന്റിനെയും അന്തസ്സിനെയും അധിക്ഷേപിക്കുന്നതാണെന്ന് ശര്‍മ ഒലി പറഞ്ഞു. 

ന്യൂഡല്‍ഹി നിയമിച്ച പ്രധാനമന്ത്രിക്ക് നേപ്പാള്‍ പാര്‍ലമെന്റില്‍ തുടരാനുള്ള യോഗ്യതയില്ലെന്നും പ്രതിപക്ഷം നിലപാട് സ്വീകരിച്ചു. രാജ്യത്തെ ജനങ്ങള്‍ക്ക് ന്യൂഡല്‍ഹിയില്‍ നിന്ന് നിയമിച്ച പ്രധാമമന്ത്രിയെ ആവശ്യമില്ലെന്നും പ്രതിപക്ഷം പറഞ്ഞു. 

പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് എതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്. പ്രചണ്ഡയുടെ പ്രസ്താവന അനുചിതമായി എന്നാണ് വിമര്‍ശനം. 

അതേസമയം, തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് പറഞ്ഞ് പ്രചണ്ഡ രംഗത്തെത്തി. പ്രീതം സിങിന് രാഷ്ട്രീയത്തില്‍ താത്പര്യമുണ്ടായിരുന്നെന്നും അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കാന്‍ ഡല്‍ഹിയിലും നേപ്പാളിയും പ്രീതം ലോബിയിങ് നടത്തിയിരുന്നു എന്നുമാണ് താന്‍ ഉദ്ദേശിച്ചതെന്ന് പ്രചണ്ഡ പിന്നീട് തിരുത്തി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com