ഡാര്‍ക്ക് വെബില്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍, വെബ്‌സൈറ്റില്‍ 90,000 അംഗങ്ങള്‍; മനോരോഗ വിദഗ്ധന് ആറുവര്‍ഷം തടവ്

ഡാര്‍ക്ക് വെബിലെ പോണ്‍ സൈറ്റില്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ വെബ്‌സൈറ്റില്‍ പ്രചരിപ്പിച്ച ഇന്ത്യന്‍ വംശജനായ മനോരോഗ വിദഗ്ധന് ആറു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് യുകെയിലെ കോടതി
കബീര്‍ ഗാര്‍ഗ്
കബീര്‍ ഗാര്‍ഗ്
Updated on
1 min read

ഡാര്‍ക്ക് വെബിലെ പോണ്‍ സൈറ്റില്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ വെബ്‌സൈറ്റില്‍ പ്രചരിപ്പിച്ച ഇന്ത്യന്‍ വംശജനായ മനോരോഗ വിദഗ്ധന് ആറു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് യുകെയിലെ കോടതി. കബീര്‍ ഗാര്‍ഗ് (33) എന്നാള്‍ക്കാണ് ലണ്ടനിലെ കോടതി ശിക്ഷ വിധിച്ചത്. 

90,000 അംഗങ്ങള്‍ ഉള്ള വെബ്‌സൈറ്റിലെ മോഡറേറ്റര്‍മാരില്‍ ഒരാള്‍ ആയിരുന്നു ഇയാള്‍. ഈ വെബ്‌സൈറ്റില്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ നിരവധി ദൃശ്യങ്ങളും ലിങ്കുകളുമാണ് ഉണ്ടായിരുന്നത്. ദിവസവും ഇതില്‍ പുതിയ ചൈല്‍ഡ് പോണ്‍ കണ്ടന്റുകള്‍ അ്‌പ്ലോഡ് ചെയ്തിരുന്നതായും യുകെ നാഷണല്‍ ക്രൈം ഏജന്‍സി വ്യക്തമാക്കി. 

ഇയാളുടെ വീട്ടില്‍ നിന്നും ലാപ്പ്‌ടോപ്പില്‍ നിന്നും ആയിരക്കണക്കിന് കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ കണ്ടെത്തി. നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലി ചെയ്തുവരവെയാണ് ഇയാളെ കഴിഞ്ഞ നവംബറില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

കുട്ടികള്‍ക്ക് മേല്‍ ലൈംഗികാതിക്രമം നടത്തിയാല്‍ ഉണ്ടാകുന്ന മാനസ്സിക പ്രശ്‌നങ്ങളെ കുറിച്ചുള്ള മെഡിക്കല്‍ ജേര്‍ണലുകളും ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com