ഹോര്‍മൂസ് കടലിടുക്ക് കടന്ന് എല്‍പിജിയുമായി ഇന്ത്യന്‍ കപ്പല്‍; അകമ്പടി സേവിച്ച് നാവിക സേന

ഇന്ധന ഇറക്കുമതി തടസ്സപ്പെടാതിരിക്കാന്‍ ഘട്ടംഘട്ടമായാണ് ഇന്ത്യ കപ്പലുകളെ പുറത്തെത്തിക്കുന്നത്.
Indian Navy providing security escort for LPG carrier Shivalik, Strategic navigation through the Strait of Hormuz,
Indian Navy providing security escort for LPG carrier ShivalikAI Image
Updated on
1 min read

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ 40,000 മെട്രിക് ടണ്ണിലധികം എല്‍പിജി വഹിച്ചുകൊണ്ടുള്ള ഇന്ത്യന്‍ കപ്പല്‍ 'ശിവാലിക്' ഹോര്‍മൂസ് കടലിടുക്കില്‍ നിന്ന് യാത്ര തിരിച്ചു. ഇന്ത്യന്‍ നാവികസേനയുടെ സുരക്ഷാ അകമ്പടിയോടെയാണ് കപ്പല്‍ ഈ തന്ത്രപ്രധാന പാത കടക്കുന്നത്.

Indian Navy providing security escort for LPG carrier Shivalik, Strategic navigation through the Strait of Hormuz,
ഒമാനില്‍ ഡ്രോണുകള്‍ വീണ് രണ്ടു തൊഴിലാളികള്‍ മരിച്ചു, ടെഹ്‌റാനില്‍ തുടര്‍ സ്‌ഫോടനങ്ങള്‍

ഇന്ധന ഇറക്കുമതി തടസ്സപ്പെടാതിരിക്കാന്‍ ഘട്ടംഘട്ടമായാണ് ഇന്ത്യ കപ്പലുകളെ പുറത്തെത്തിക്കുന്നത്. മേഖലയിലെ സംഘര്‍ഷാവസ്ഥ പരിഗണിച്ച് കപ്പലിന് സുരക്ഷിത പാത ഒരുക്കുന്നതിനായി ഇന്ത്യന്‍ നാവികസേന നേരിട്ട് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Indian Navy providing security escort for LPG carrier Shivalik, Strategic navigation through the Strait of Hormuz,
'ആര്‍ക്കും വാങ്ങാം', റഷ്യന്‍ എണ്ണയില്‍ നിലപാട് മാറ്റി ട്രംപ്; 30 ദിവസത്തെ ഇളവ്

ശിവാലിക്കിന് പിന്നാലെ അടുത്ത ആറ് മണിക്കൂറിനുള്ളില്‍ മറ്റൊരു എല്‍പിജി കപ്പല്‍ കൂടി യാത്ര തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോള എണ്ണ-വാതക നീക്കത്തിന്റെ 20 ശതമാനവും നടക്കുന്ന ഹോര്‍മൂസ് കടലിടുക്കിലെ സുരക്ഷ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി ഇറാനുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ നീക്കം ആരംഭിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Summary

Indian Navy providing security escort for LPG carrier Shivalik, Strategic navigation through the Strait of Hormuz,

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com