ഇംഗ്ലീഷ് അറിയില്ല, വിവാഹത്തിനായി യുഎസിലെത്തി; ഇന്ത്യന്‍ വംശജയെ കാണാനില്ലെന്ന് പരാതി

ജൂണ്‍ 20 നാണ് യുവതി യുഎസില്‍ എത്തിയത്. അവസാനമായി സിമ്രാനെ കുറിച്ച് വിവരം ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് അന്വേഷണം പുരോഗമിക്കുന്നത്
Indian woman goes missing in US days after arriving for arranged marriage
Indian woman goes missing in US days after arriving for arranged marriageSpecial Arrangement
Updated on
1 min read

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നിന്നും അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ എത്തിയ യുവതിയെ കാണാനില്ലെന്ന് പരാതി. വീട്ടുകാര്‍ ഉറപ്പിച്ച വിവാഹവുമായി ബന്ധപ്പെട്ട് ന്യൂജഴ്‌സിയിലെത്തിയ സിമ്രാന്‍ സിമ്രാന്‍ (24) എന്ന യുവതിയെ ആണ് കാണാതായതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Indian woman goes missing in US days after arriving for arranged marriage
കൂടുതൽ ഇന്ത്യൻ കമ്പനികൾ ദുബായിലേക്ക്; പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും

ജൂണ്‍ 20 നാണ് യുവതി യുഎസില്‍ എത്തിയത്. അവസാനമായി സിമ്രാനെ കുറിച്ച് വിവരം ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് അന്വേഷണം പുരോഗമിക്കുന്നത്. പെണ്‍കുട്ടി ആരെയോ കാത്തിരിക്കുന്നതിന് സമാനമാണ് ദൃശ്യങ്ങള്‍ എന്ന് ലിന്‍ഡെന്‍വോള്‍ഡ് പൊലീസ് അറിയിച്ചു. ഫോണ്‍ പരിശോധിച്ചുകൊണ്ട് നില്‍ക്കുകയാണ് സിമ്രാന്‍ എന്നും ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്ത വ്യക്തിയാണ് സിമ്രാന്‍ എന്ന് ബന്ധുക്കളെ ഉദ്ധരിച്ച് പൊലീസ് പറയുന്നു. ഇവരുടെ കൈവശമുള്ള ഫോണ്‍ വൈഫൈ മാത്രം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതാണ്. അതിനാല്‍ യുവതിയെ കണ്ടെത്താനുള്ള നടപടികള്‍ കൂടുതല്‍ വെല്ലുവിളി നേരിടുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിമ്രാനെ കാണാനില്ലെന്ന് കാട്ടി ബുധനാഴ്ചയാണ് പരാതി ലഭിച്ചത്.

Indian woman goes missing in US days after arriving for arranged marriage
ജോലി നഷ്ടമായി; എല്ലാം വിറ്റുപെറുക്കി മടക്കം, 'വരൂ, വീട് വീടാണ്' അച്ഛൻ കൈ നീട്ടി; പ്രവാസിയുടെ വാക്കുകൾ

എന്നാല്‍, എമിഗ്രേഷന്‍ വിവരങ്ങള്‍ അനുസരിച്ച് അറേഞ്ച്ഡ് വിവാഹത്തിനായി യുഎസിലേക്ക് പോകുന്നു എന്നാണ് അറിയിച്ചത്. ഇവര്‍ക്ക് യുഎസില്‍ ബന്ധുക്കളും ഇല്ല. വിവാഹം എന്ന പേരില്‍ യുഎസിലെത്താന്‍ നടത്തിയ ശ്രമം മാത്രമായിരുന്നോ ഇത് എന്നുള്‍പ്പെടെ പൊലീസ് പരിശോധിച്ച് വരികയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. കാണാതാകുമ്പോള്‍ ചാരനിറത്തിലുള്ള സ്വെറ്റ് പാന്റ്‌സും, വെളുത്ത ടീ-ഷര്‍ട്ടും, കറുത്ത ഫ്‌ലിപ്പ്-ഫ്‌ലോപ്പുകളും, വജ്രം പതിച്ച ചെറിയ കമ്മലുകളും ധരിച്ചിരുന്നു. സിമ്രാനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണം എന്നും അധികൃതര്‍ അഭ്യര്‍ത്ഥിക്കുന്നു.

പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെവിദ്യാര്‍ത്ഥിനിയായ സുദീക്ഷ കൊണങ്കി എന്ന 20 കാരിയെ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ യുഎസിലെ പൂണ്ട കാനയില്‍ വച്ച് കാണാതായതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. പൂണ്ട കാനയിലെ ബീച്ചില്‍ ആണ് ഇവരെ അവസാനമായി കണ്ടെത്തിയത്. പിന്നീട് ഇവരെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

Summary

24-year-old Indian woman has gone missing in the United States just days after she arrived there for an arranged marriage.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com