ഇന്തോനേഷ്യയിൽ സർവനാശം വിതച്ച് കനത്ത മഴയും മണ്ണിടിച്ചിലും; 303 മരണം
ജക്കാർത്ത: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും പ്രളയത്തിലും ഇന്തോനേഷ്യയിൽ 303 പേർ മരിച്ചു. രാജ്യത്ത് കനത്ത നാശം വിതച്ചാണ് പ്രകൃതിയുടെ സംഹാര താണ്ഡവം. 279 പേരെ കാണാതായി. എൺപതിനായിരത്തോളം ആളുകൾ ഭവനരഹിതരായി. ഇന്തോനേഷ്യ, മലേഷ്യ, തായ്ലൻഡ് രാജ്യങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി കനത്ത മഴയാണ് പെയ്യുന്നത്.
സുമാത്ര ദ്വീപ് പ്രവിശ്യയിലെ ചില ഭാഗങ്ങൾ കൂടുതൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്. നിരവധി ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. മണ്ണിടിച്ചിലിൽ റോഡുകൾ തകർന്നു. ആശയവിനിമയ, അടിസ്ഥാന സൗകര്യങ്ങളെല്ലാം നശിച്ച നിലയാണ്. ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം തുടരുന്നുണ്ട്.
മണ്ണിടിച്ചിലിനെ തുടർന്നു റോഡുകൾ തകർന്നിട്ടുണ്ട്. ചില റോഡുകളിലെ തടസം നീക്കാൻ രക്ഷാസേന ശ്രമം തുടരുന്നു. ആളുകൾ റോഡിന്റെ ഒരു ഭാഗത്ത് കുടുങ്ങിക്കിടക്കുന്നതായി അധികൃതർ വ്യക്തമാക്കി. കൂടുതൽ സൈന്യത്തെ രക്ഷാപ്രവർത്തനത്തിനായി വിന്യസിക്കും.
വടക്കൻ സുമാത്ര തീരത്തുള്ള ദ്വീപിൽ രണ്ട് ദിവസം മുൻപ് 6.6 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് മഴ ശക്തമായത്. വടക്കൻ സുമാത്ര പ്രവിശ്യയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 28 പേർ മരിച്ചു.
Indonesia flood: Large parts of Indonesia, Malaysia and Thailand have been stricken by cyclone-fuelled torrential rain for a week.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

