വൈറൽ പോസ്റ്റ് സൃഷ്ടിച്ചെടുക്കാൻ ഏതറ്റം വരെയും പോകും എന്ന സ്ഥിതിയിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരിൽ ഒരു വിഭാഗം. സാഹസികത കൂടുന്തോറും കാണികളുടെ എണ്ണവും ഉയരുമെന്നാണ് ഇവരുടെ പക്ഷം. ഇപ്പോഴിതാ വൈറലാകാൻ കാമുകിയെ കാറിന് മുകളിൽ കെട്ടി നഗരത്തിൽ റൗണ്ടടിക്കുന്ന വിഡിയോയാണ് റഷ്യയിൽ നിന്നുള്ള ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ സെർജി കോസെൻകോ പുറത്തുവിട്ടിരിക്കുന്നത്.
സെർജി കാമുകി ബെന്റ്ലിയെ കാറിന്റെ മുകളിൽ കയറുകൊണ്ട് കെട്ടിയാണ് മോസ്‌കോ നഗരത്തിലൂടെ ചുറ്റിയത്. ഇതിനുപുറമേ ഇരുവരുടെയും ഇടത്തെ കൈകൾ വിലങ്ങുവച്ച് ബന്ധിക്കുകയും ചെയ്തിട്ടുണ്ട്. ഒറ്റക്കയ്യിൽ സെർജി തന്നെയാണ് ആഡംബര കാർ ഓടിച്ചതും. വിഡിയോ വൈറലായതിന് പിന്നാലെ വൻ വിമർശനമാണ് ഇവർക്കു നേരെ ഉയരുന്നത്.
അഞ്ച് ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള സെർജി പങ്കുവച്ച ഈ വിഡിയോ ഇതിനോടകം എൺപത്തേഴായിരത്തോളം പേർ കണ്ടുകഴിഞ്ഞു. വിഡിയോ വൈറലായതോടെ മോസ്കോ സ്റ്റേറ്റ് ട്രാഫിക് ഇൻസ്പെക്ടറേറ്റ് ഇടപെടുകയും അപടകരമായി ഡ്രൈവ് ചെയ്തതിന് 750 റൂബിൾ പിഴയിടുകയും ചെയ്‌തു. തങ്ങൾ പരസ്പര വിശ്വാസം പരീക്ഷിക്കുകയായിരുന്നു എന്നാണ് സെർജി കോസെൻകോയെുടെ വിചിത്ര വാദം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates