ബില്‍ഡിങ് ബ്ലോക്ക് ഗെയിം 'കപ്‌ല'യുടെ ശില്പി; ടോം വാന്‍ ഡെര്‍ ബ്രഗന്‍ അന്തരിച്ചു

നാല് പതിറ്റാണ്ടിലേറെയായി ലോകമെങ്ങുമുള്ള കുട്ടികളേയും ആര്‍ക്കിടെക്ചര്‍മാരേയും ഏറെ സ്വാധീനിച്ച ഗെയിമാണ് 'കപ്‌ല'
Kapla game Tom Van der Bruggen dead
Van der Bruggenx
Updated on
1 min read

ആംസ്റ്റര്‍ഡാം: മരത്തിന്റെ കട്ടകളുപയോഗിച്ചു നിര്‍മിതികളുണ്ടാക്കുന്ന ജനപ്രിയ ഗെയിമായ 'കപ്‌ല' കണ്ടുപിടിച്ച ഡച്ച് ആര്‍ക്കിടെക്റ്റ് ടോം വാന്‍ ഡെര്‍ ബ്രഗന്‍ (80) അന്തരിച്ചു. ദീര്‍ഘനാളായി ഹൃദ്രോഗബാധിതനായിരുന്നു.

നാല് പതിറ്റാണ്ടിലേറെയായി ലോകമെങ്ങുമുള്ള കുട്ടികളേയും ആര്‍ക്കിടെക്ചര്‍മാരേയും ഏറെ സ്വാധീനിച്ചതാണ് ഈ ബില്‍ഡിങ് ബ്ലോക്ക് ഗെയിം. 1987ലാണ് തെക്കന്‍ ഫ്രാന്‍സില്‍ സ്വന്തമായി ഒരു കോട്ട രൂപകല്‍പ്പന ചെയ്യുന്നതിനിടെ ബ്രഗന്‍ കപ്‌ല ഗെയിം സൃഷ്ടിക്കുന്നത്. പൈന്‍ മരങ്ങളില്‍ നിന്നു കൊത്തിയെടുത്ത ചതുരക്കട്ടകള്‍ ഉപയോഗിച്ചായിരുന്നു അത്. അന്ന് ഈ കട്ടകളുപയോഗിച്ച് അദ്ദേഹം കോട്ടയുടെ മാതൃകയുണ്ടാക്കി.

Kapla game Tom Van der Bruggen dead
താരിഖ് റഹ്മാന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ബംഗ്ലാദേശില്‍ ഇനി ബിഎന്‍പി സര്‍ക്കാര്‍

പിന്നീട് ഈ ഗെയിം ഫ്രാന്‍സില്‍ പ്രചാരം നേടി. കളിപ്പാട്ടക്കടകളിലെല്ലാം ഇവ ലഭിക്കാനും തുടങ്ങി. കപ്‌ല ഗെയിം ബോക്‌സുകള്‍ പില്‍ക്കാലത്ത് ഡസനിലേറെ രാജ്യങ്ങളിലായി കോടിക്കണക്കിനാണ് വിറ്റുപോയത്.

Kapla game Tom Van der Bruggen dead
മാറിയ രാഷ്ട്രീയ യാഥാര്‍ത്ഥ്യം ഡല്‍ഹി തിരിച്ചറിയണം; ബംഗ്ലാദേശിനെതിരായ ഒരു പ്രവര്‍ത്തനത്തിലും ഇന്ത്യ പങ്കാളിയാകരുത് : താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ്
Summary

Tom Van der Bruggen: The Dutch inventor of hit wooden construction game Kapla, which has entertained children and inspired architects for four decades

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com