ഖത്തർ എണ്ണക്കപ്പലിലും, കുവൈത്ത് വിമാനത്താവളത്തിലും ആക്രമണം; ഗള്‍ഫില്‍ തിരിച്ചടി തുടര്‍ന്ന് ഇറാന്‍

ഇറാനിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് തൊട്ട് മുന്‍പായിരുന്നു ഇറാന്‍ ആക്രമണങ്ങള്‍

Iran hits Kuwait airport,
Iran hits Kuwait airport
Updated on
1 min read

ദുബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ ഒരു മാസം പിന്നിടുമ്പോള്‍ ഗള്‍ഫ് മേഖലയില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍. ഇസ്രയേല്‍ - യുഎസ് സൈനിക നടപടികള്‍ക്ക് തിരിച്ചടിയായി നടത്തുന്ന ആക്രമണങ്ങളില്‍ ഖത്തര്‍ തീരത്തെ എണ്ണ ടാങ്കറും കുവൈത്ത് വിമാനത്താവളവുമാണ് ഏറ്റവും അവസാനമായി ലക്ഷ്യമിട്ടത്.


Iran hits Kuwait airport,
കുവൈത്ത് എണ്ണക്കപ്പലിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം; തീപിടിത്തം

ആക്രമണത്തെ തുടര്‍ന്ന് കപ്പലില്‍ നിന്നും 21 ജീവനക്കാരെ രക്ഷപ്പെടുത്തി. കുവൈത്ത് വിമാനത്താവളത്തിലെ എണ്ണ സംഭരണ ശാലയും ഡ്രോണ്‍ ആക്രമണത്തിന് ഇരയായി. ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് വലിയ തീപിടിത്തം ഉണ്ടാവുകും ചെയ്തു. യുഎഇയിലെ ഫുജൈറയില്‍ പ്രതിരോധ സേന തടഞ്ഞ ഡ്രോണ്‍ അവശിഷ്ടം പതിച്ച് ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സൗദി അറേബ്യയ്ക്ക് നേരെയും ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ ഉണ്ടായതായും അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.


Iran hits Kuwait airport,
ആശയവിനിമയം നഷ്ടപ്പെട്ടു; റഷ്യന്‍ സൈനിക വിമാനം തകര്‍ന്നുവീണ് 29 മരണം

ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ ഇറാനിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് തൊട്ട് മുന്‍പായിരുന്നു ഇറാന്‍ ആക്രമണങ്ങള്‍. ആണവായുധം നിര്‍മ്മിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായിക്കഴിഞ്ഞാല്‍ ഇറാന്‍ വെടിനിര്‍ത്തലിന് തയ്യാറായില്ലെങ്കില്‍ പോലും യുദ്ധത്തില്‍ നിന്ന് പിന്‍മാറുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ടാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍, പ്രത്യാക്രമണം തുടരുമെന്ന സൂചനയാണ് ഇറാന്‍ അധികൃതര്‍ നല്‍കുന്നത്. 'ഇറാന്‍ ജനതയോട് ഭീഷണിയുടെ ഭാഷയില്‍ സംസാരിക്കേണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി വ്യക്തമാക്കി. അല്‍ ജസീറയ്ക്ക് നല്‍കിയ പ്രതികരണത്തിലാണ് അരാഗ്ച്ചിയുടെ പ്രതികരണം. പ്രതിരോധങ്ങള്‍ക്ക് ഇറാന്‍ സമയ പരിധി നിശ്ചയിച്ചിട്ടില്ലെന്നും അരാഗ്ചി വ്യക്തമാക്കുന്നു.

Summary

Iran hit an oil tanker off the coast of Qatar and Kuwait's airport on Wednesday while airstrikes battered Tehran - an unrelenting tempo hours after US President Donald Trump said he was nearly ready to wind down the war.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com