'ഇറാന്‍ അവസാനിച്ചു, യുദ്ധം അവസാനിപ്പിക്കാന്‍ കരാറുണ്ടാക്കണം': ഷി ജിന്‍പിങുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ട്രംപ്

ആണവായുധം കൈവശം വയ്ക്കാന്‍ ഇറാനെ അനുവദിക്കില്ലെന്ന് ട്രംപ് ഊന്നിപ്പറഞ്ഞു
Trump meets Chinese President Xi at Zhongnanhai leadership compound
ട്രംപ് ചൈനീസ് സന്ദര്‍ശന വേളയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിനൊപ്പം ANI
Updated on
2 min read

ബീജിങ്: ഇറാന്‍ 'അവസാനിച്ചു' എന്നും നിലവിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഒന്നെങ്കില്‍ ചര്‍ച്ചകളിലൂടെ കരാറിലെത്തണം അല്ലെങ്കില്‍ നാശത്തെ അഭിമുഖീകരിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മൂന്ന് ദിവസത്തെ ചൈനീസ് സന്ദര്‍ശനത്തിന്റെ അവസാന ദിവസം ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.

ആണവായുധം കൈവശം വയ്ക്കാന്‍ ഇറാനെ അനുവദിക്കില്ലെന്ന് ട്രംപ് ഊന്നിപ്പറഞ്ഞു. 'അവര്‍ ഇപ്പോള്‍ അവസാനിച്ചിരിക്കുകയാണ്. അവര്‍ക്ക് ഒന്നുകില്‍ കരാറുണ്ടാക്കാം. അല്ലെങ്കില്‍ അവര്‍ നാമാവശേഷമാകും. ഇറാന്‍ ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ട്രംപ് പറഞ്ഞു. വെള്ളിയാഴ്ച ഷി ജിന്‍പിങുമായി കൂടിക്കാഴ്ച കൂടി നടത്തിയ ശേഷം ഉച്ചഭക്ഷണവും കഴിഞ്ഞ് ട്രംപ് അമേരിക്കയിലേക്ക് മടങ്ങും.

Trump meets Chinese President Xi at Zhongnanhai leadership compound
തായ്‌വാൻ വിഷയത്തിൽ പിഴച്ചാൽ നേർക്കുനേർ; ട്രംപിന് ഷി ജിൻപിംഗിന്റെ മുന്നറിയിപ്പ്

യുഎസും ഇറാനും തമ്മില്‍ കരാറുണ്ടാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് ആഗ്രഹിക്കുന്നുവെന്ന് ട്രംപ് വ്യക്തമാക്കി. 'എന്തെങ്കിലും രീതിയില്‍ സഹായിക്കാന്‍ കഴിയുമെങ്കില്‍, സഹായിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് എന്ന് ഷി ജിന്‍ പിങ് വാഗ്ദാനം ചെയ്തതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇറാന്‍ ആണവായുധങ്ങള്‍ കൈവശം വയ്ക്കുന്നത് ചൈനയും ആഗ്രഹിക്കുന്നില്ലെന്ന് താന്‍ വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. കൂടാതെ, ഇറാനിലെ ഖാര്‍ഗ് ദ്വീപ് വെറും 'നാലോ അഞ്ചോ മിനിറ്റിനുള്ളില്‍' നിര്‍വീര്യമാക്കാന്‍ യുഎസിന് കഴിയുമെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ തന്നെ അറിയിച്ചതായും ട്രംപ് വെളിപ്പെടുത്തി. ഇറാനുള്ള ചൈനയുടെ പിന്തുണയെക്കുറിച്ചുള്ള ചോദ്യത്തിന്, ഇക്കാര്യം ഷിയുമായി ചര്‍ച്ച ചെയ്തതായും ഇറാനു സൈനിക ഉപകരണങ്ങള്‍ നല്‍കില്ലെന്ന് ഷി തനിക്ക് ഉറപ്പ് നല്‍കിയതായും ട്രംപ് പറഞ്ഞു. നിലവില്‍ ഇറാനിയന്‍ എണ്ണയുടെ 90 ശതമാനവും വാങ്ങുന്നത് ചൈനയാണ്. ചൈനയുമായുള്ള തന്റെ ബന്ധം മികച്ചതാണെന്നും ഷി ജിന്‍പിങ് ശക്തനായ ഒരു നേതാവാണെന്നും ട്രംപ് ആവര്‍ത്തിച്ചു.

Trump meets Chinese President Xi at Zhongnanhai leadership compound
അദാനിക്കെതിരായ വഞ്ചനാക്കേസ് ഒത്തുതീർപ്പിലേക്ക്; 6 മില്യൺ ഡോളർ പിഴയൊടുക്കും, ക്രിമിനൽ നടപടികളും ഒഴിവായേക്കും

ഇറാനെതിരെയുള്ള സൈനിക നടപടികളെ ന്യായീകരിച്ച ട്രംപ്, വിയറ്റ്‌നാം, ഇറാഖ് യുദ്ധങ്ങളെ അപേക്ഷിച്ച് ഇത് വളരെ ചുരുങ്ങിയ സമയം മാത്രമേ എടുക്കൂ എന്ന് പറഞ്ഞു. ഇറാന്റെ നാവികസേനയെ തകര്‍ത്തതായും അവര്‍ക്ക് ഇപ്പോള്‍ വ്യോമസേനയോ വിമാനവിരുദ്ധ ശേഷിയോ ഇല്ലെന്നും ട്രംപ് അവകാശപ്പെട്ടു. ടെസ്ല മേധാവി ഇലോണ്‍ മസ്‌ക്, ആപ്പിള്‍ മേധാവി ടിം കുക്ക് തുടങ്ങിയ പ്രമുഖ സിഇഒമാരെയും സന്ദര്‍ശനത്തില്‍ ട്രംപ് കൂടെ കൂട്ടിയിരുന്നു. അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങാന്‍ താന്‍ ഷി ജിന്‍പിങ്ങിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം അതിനോട് അനുകൂലമായി പ്രതികരിച്ചതായും ട്രംപ് പറഞ്ഞു. ടെക്‌സസ്, ലൂയിസിയാന, അലാസ്‌ക എന്നിവിടങ്ങളിലേക്ക് ചൈനീസ് കപ്പലുകള്‍ അയച്ചു തുടങ്ങുമെന്നും ട്രംപ് പറഞ്ഞു.

കൂടാതെ, ചൈനീസ് വിപണികള്‍ തുറന്നു കൊടുക്കണമെന്നും അത് യുഎസ് കമ്പനികള്‍ക്കും ചൈനയ്ക്കും നല്ലതാണെന്നും ട്രംപ് പറഞ്ഞു. കൂടിക്കാഴ്ചയ്ക്കിടെ 200 ബോയിങ്് വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ഷി ജിന്‍ പിങ് സമ്മതിച്ചതായും ട്രംപ് വെളിപ്പെടുത്തി. വ്യാപാരത്തിനായി 'വിസ' കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ ചൈനയോട് അഭ്യര്‍ത്ഥിച്ചതായും വലിയ അളവില്‍ അമേരിക്കന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ചൈന വാങ്ങുമെന്നും ട്രംപ് പറഞ്ഞു.

Summary

Iran is finished, should make deal to end war: Trump after talks with Xi Jinping

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com