

ടെഹ്റാന്‍: ഇസ്രയേല്‍-യുഎസ് ആക്രമണത്തില്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ തള്ളി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇറാന് ഒന്നോ രണ്ടോ കമാന്‍ഡര്‍മാരെ നഷ്ടപ്പെട്ടേക്കാമെന്നും അരാഗ്ചി പറഞ്ഞു. തനിക്ക് അറിയാവുന്നിടത്തോളം ഇറാനിയന്‍ പരമോന്നത നേതാവ് ജീവനോടെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.
'മിക്കവാറും എല്ലാ ഉദ്യോഗസ്ഥരും സുരക്ഷിതരും ജീവനോടെയുമുണ്ട്. ഞങ്ങള്‍ക്ക് ഒന്നോ രണ്ടോ കമാന്‍ഡര്‍മാരെ നഷ്ടപ്പെട്ടിരിക്കാം, പക്ഷേ ഇത് ഒരു വലിയ പ്രശ്നമല്ല. പ്രകോപനമില്ലാതെയും നിയമവിരുദ്ധമായുമാണ് നെതന്യാഹുവും ട്രംപും ഇറാനെതിരായ യുദ്ധം ചെയ്യുന്നത്. ആക്രമണകാരികളെ അവര്‍ അര്‍ഹിക്കുന്ന പാഠം പഠിപ്പിക്കും. സായുധ സേന അതിന് തയ്യാറാണെന്നും ആക്രമണത്തിന് പിന്നാലെ ഇറാന്‍ വിദേശകാര്യമന്ത്രി എക്സില്‍ കുറിച്ചു.
ഇറാനിലെ പരമാധികാരവും പ്രാദേശിക സമഗ്രതയും സംരക്ഷിക്കാന്‍ അതിന്റെ എല്ലാ പ്രതിരോധ, സൈനിക കഴിവുകളും ഉപയോഗിക്കുമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങളേയും അബ്ബാസ് അരാഗ്ചി ന്യായീകരിച്ചു.
ഇറാനെതിരായ ആക്രമണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അമേരിക്കയെയും സയണിസ്റ്റ് ഭരണകൂടത്തെയും അവരുടെ സൗകര്യങ്ങളോ പ്രദേശങ്ങളോ ചൂഷണം ചെയ്യുന്നതില്‍ നിന്ന് തടയേണ്ടതിന്റെ ഉത്തരവാദിത്തം എല്ലാ പ്രാദേശിക രാജ്യങ്ങള്‍ക്കുമുണ്ടെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. അമേരിക്കയും സയണിസ്റ്റ് ഭരണകൂടവും അടിച്ചേല്‍പ്പിച്ച യുദ്ധം ഇറാനിയന്‍ ജനതയ്ക്കെതിരെ മാത്രമല്ല, മേഖലയിലെ എല്ലാ രാജ്യങ്ങള്‍ക്കെതിരെയും ലക്ഷ്യമിടുന്നതാണെന്നും അരാഗ്ചി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates