ഇറാൻ ‘കോഡ് 100’ പ്രഖ്യാപിച്ചു? പരിപാടികൾ വെട്ടിച്ചുരുക്കി ട്രംപ് വൈറ്റ് ഹൗസിൽ എത്തി; പശ്ചിമേഷ്യയിൽ ആശങ്ക

ഇറാൻ സൈന്യത്തിന് ജാഗ്രത നിർദേശം നൽകിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിവിധ പരിപാടികൾ വെട്ടിച്ചുരുക്കി വൈറ്റ് ഹൗസിൽ തിരിച്ചെത്തി
Code 100
Iran Reportedly Activates ‘Code 100’ as West Asia Tensions Escalate.Special arrangment
Edited By:
Updated on
1 min read

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ സംഘർഷസാധ്യത നിലനിൽക്കെ ഇറാൻ ‘കോഡ് 100’ പ്രഖ്യാപിച്ചതായി റിപ്പോർട്ട്. രാജ്യത്തെ സൈന്യത്തോട് തയാറായിരിക്കാൻ നൽകുന്ന ഏറ്റവും ഗൗരവമേറിയ മുന്നറിയിപ്പാണിത്. എന്നാൽ, ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസികളോ സർക്കാർ മാധ്യമങ്ങളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 

Code 100
രാമക്ഷേത്രത്തിലെ സിസിടിവിയില്‍ കണ്ടത് 105 മോഷണം; അന്വേഷണം പൂര്‍ത്തിയായി; കുറ്റപത്രം രണ്ട് ദിവസത്തിനകം

ഇറാൻ സൈന്യത്തിന് ജാഗ്രത നിർദേശം നൽകിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിവിധ പരിപാടികൾ വെട്ടിച്ചുരുക്കി വൈറ്റ് ഹൗസിൽ തിരിച്ചെത്തിയിട്ടുണ്ട്. എന്നാൽ ട്രംപിന്റെ മടക്കയാത്രയ്ക്ക് ഏതെങ്കിലും പ്രത്യേക സൈനിക നടപടിയുമായി ബന്ധമുണ്ടോയെന്ന് വ്യക്തമാക്കാൻ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ സന്ദർശനം വെട്ടിച്ചുരുക്കി ഇസ്രയേലിലേക്ക് മടങ്ങിയതായി റിപ്പോർട്ടുകളുണ്ട്.

Code 100
'ചര്‍ച്ച അല്ലെങ്കില്‍ നിര്‍ണ്ണായക യുദ്ധം'; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍; മുന്നോട്ടു വെച്ച് 7 നിബന്ധനകള്‍

എന്താണ് ഇറാന്റെ ‘കോഡ് 100’?

സൈന്യത്തോട് ഏത് സാഹചര്യത്തിലും നേരിടാൻ തയാറായിരിക്കണമെന്ന് നിർദേശിക്കുന്ന ഇറാന്റെ ഏറ്റവും ഉയർന്ന തലത്തിലുള്ള സൈനിക ജാഗ്രതാ സംവിധാനമാണ് ‘കോഡ് 100’. ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സ് (IRGC), ഇറാൻ സൈന്യം, മറ്റ് അർധസൈനിക വിഭാഗങ്ങൾ എന്നിവയെ പരമാവധി സന്നദ്ധരാക്കുന്നതാണ് ഈ നിർദേശം.

Code 100
റഷ്യന്‍ ഉപരോധ ബില്ലില്‍ ഒപ്പുവെച്ച് ട്രംപ്; ഇന്ത്യയ്ക്കെതിരെ 100% തീരുവയ്ക്ക് വഴിയൊരുങ്ങുന്നു

കോഡ് 100 നിലവിൽ വന്നാൽ സാധ്യതയുള്ള ആക്രമണങ്ങളെ നേരിടാനും ആവശ്യമായ തിരിച്ചടി നൽകാനും സൈന്യം ഏത് സമയത്തും സജ്ജമായിരിക്കേണ്ടി വരും. ഇതിന്റെ ഭാഗമായി സൈനികരെ അടിയന്തര വിന്യാസത്തിന് തയാറാക്കുക, സൈനിക ആശയവിനിമയം ശക്തമാക്കുക, ആക്രമണമുണ്ടായാൽ വേഗത്തിൽ പ്രതികരിക്കാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ മുന്നൊരുക്കങ്ങൾ സ്വീകരിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

Code 100
എണ്ണ വാങ്ങിയാല്‍ തീരുവ, യുറേനിയം ഇറക്കുമതിക്ക് ഇളവ്; റഷ്യന്‍ ഉപരോധത്തില്‍ യുഎസിന്റെ ഇരട്ടത്താപ്പ്
Code 100
പൊള്ളുന്ന വിലയിലും പെട്രോള്‍ കിട്ടാനില്ല; പാകിസ്ഥാന്‍ ലോക്ക്ഡൗണിലേക്ക്
Code 100
13 വയസ്സിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ അനുവദിക്കില്ല; 15 വരെ ഭാഗിക നിയന്ത്രണം; വിലക്കുമായി യൂറോപ്യന്‍ യൂണിയന്‍
Summary

Iran Reportedly Activates ‘Code 100’ as West Asia Tensions Escalate.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com