'ഓരോ തുള്ളി രക്തത്തിന്റെയും വില യുഎസും ഇസ്രയേലും ഒടുക്കേണ്ടി വരും; നീതി നടപ്പാക്കുക തന്നെ ചെയ്യും’

ഇറാന്റെ ദേശീയ സുരക്ഷാമേധാവി അലി ലാരിജാനിയുടെ കൊലപാതകത്തിന് പകരം വീട്ടുമെന്ന് ഇറാൻ
Mojtaba Hosseini Khamenei
Mojtaba Hosseini Khamenei
Updated on
1 min read

ടെഹ്റാൻ : ഇറാന്റെ ദേശീയ സുരക്ഷാമേധാവി അലി ലാരിജാനിയുടെ കൊലപാതകത്തിന് പകരം വീട്ടുമെന്ന് ഇറാൻ. ലാരിജാനിയുടെ ഓരോ തുള്ളി രക്തത്തിന്റെയും വില യുഎസും ഇസ്രയേലും ഒടുക്കേണ്ടി വരുമെന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമേനി പറഞ്ഞു. നീതി നടപ്പാക്കുമെന്നും ഖമേനി വ്യക്തമാക്കി.

Mojtaba Hosseini Khamenei
നയതന്ത്ര ഉദ്യോ​ഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണം, ഇറാനോട് കടുപ്പിച്ച് ഖത്തർ, 'പേഴ്സൺ നോൺ ഗാറ്റ' പ്രഖ്യാപിച്ചു

‘ശത്രുക്കളുടെ ശത്രുതയെ മാത്രമാണ് ഇത്തരം ഭീകര പ്രവർത്തനങ്ങൾ പ്രതിഫലിപ്പിക്കുന്നത്. ഇത് നമ്മുടെ രാജ്യത്തിന്റെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. നിസ്സംശയമായും, നീതി വിജയിക്കും. നീതി നടപ്പാക്കുക തന്നെ ചെയ്യും’ മുജ്തബ ഖമേനി പറഞ്ഞു.‌

'ദേശീയ സുരക്ഷാ കൗൺസിലിന്റെ സെക്രട്ടറി അലി ലാരിജാനിയും അദ്ദേഹത്തിന്റെ മകനും നിരവധി സഹപ്രവർത്തകരും രക്തസാക്ഷികളായെന്ന ദാരുണമായ വാർത്തയിൽ വളരെയേറെ ദുഃഖിതനാണ്. കൊല്ലപ്പെട്ട ലാരിജാനിയുടേയും മറ്റുള്ളവരുടേയും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു'. ഖമേനി വ്യക്തമാക്കി.

Mojtaba Hosseini Khamenei
ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം: പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് ഇറാന്‍

ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് നടത്തിയ വ്യോമാക്രമണത്തിലാണ് ഇറാന്‍റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി കൊല്ലപ്പെട്ടത്. ലാരിജാനിയെ കൊലപ്പെടുത്തിയതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഇറാൻ ദേശീയ സുരക്ഷാ കൗൺസിലും ലാരിജാനിയുടെ മരണം സ്ഥിരീകരിച്ചിരുന്നു.

Summary

Iran vows revenge for assassination of National Security Chief Ali Larijani

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

driving licence
Police Station Brutality CCTV Visuals
Mojtaba Khamenei
Over 5.64 crore cases are pending across Indian courts, with thousands awaiting disposal for 30+ years
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com