കോവിഡ് വാക്സിന്റെ നാലാം ഡോസ് നൽകാൻ ഇസ്രായേൽ; ആദ്യം 60 കഴിഞ്ഞവർക്ക്  

മൂന്നാം ഡോസ്​ സ്വീകരിച്ച്​ നാല്​ മാസ​ത്തിന്​ ശേഷമാണ്​ നാലാം ഡോസ്​ എടുക്കേണ്ടതെന്നാണ് നിർദേശിച്ചിരിക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ജറുസലേം: നാലാം ഡോസ്​ കോവിഡ്​ പ്രതിരോധ കുത്തിവെപ്പ്​ നൽകാനൊരുങ്ങി ഇസ്രായേൽ. ഒമൈക്രോൺ ഭീതി വർദ്ധിക്കുന്ന സാഹചര്യത്തിൽ 60 വയസിന്​ മുകളിലുള്ളവർക്ക് വാക്സിന്റെ നാലാം ഡോസ് നൽകാനാണ് പദ്ധതി. ആരോഗ്യപ്രവർത്തകർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്കും നാലാം ഡോസ് നൽകാൻ നിർദേശമുണ്ട്.

"നല്ലവാർത്തയാണ്​ പുറത്ത്​ വന്നിരിക്കുന്നത്" എന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി നാഫ്താലി ബെനറ്റ്​ പ്രതികരിച്ചത്​. നിങ്ങൾ സമയം പാഴാക്കരുത്​. ഉടൻ തന്നെ നാലാം ഡോസ്​ വാക്സിൻ സ്വീകരിക്കണമെന്ന് അദ്ദേഹം​ പറഞ്ഞു. മുതിർന്ന ആരോ​ഗ്യ വിദ​ഗ്ധരുടെ അനുമതി ഔദ്യോ​ഗികമായി ലഭിച്ചിട്ടില്ലെങ്കിലും കോവിഡ്​ വിദഗ്​ധസമിതിയുടെ നിർദേശപ്രകാരമാണ്​ നാലാം ഡോസ് നൽകാനുള്ള നടപടികൾ മുന്നോട്ടുപോകുന്നത്. 

മൂന്നാം ഡോസ്​ സ്വീകരിച്ച്​ നാല്​ മാസ​ത്തിന്​ ശേഷമാണ്​ നാലാം ഡോസ്​ എടുക്കേണ്ടതെന്നാണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്. വാക്സിൻറെ രണ്ട്,​ മൂന്ന്​ ഡോസുകൾ തമ്മിലുള്ള ഇടവേള അഞ്ച്​ മാസത്തിൽ നിന്ന്​ മൂന്ന്​ മാസമാക്കി ഇസ്രായേൽ കുറച്ചിട്ടുണ്ട്​. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com