

ടെൽഅവീവ്: ഗാസയിൽ നടത്തിയ വ്യോമാക്രമണങ്ങൾ തുടക്കം മാത്രമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഈ യുദ്ധം ഇസ്രയേൽ ആഗ്രഹിച്ചതല്ല. യുദ്ധം ഇസ്രയേലിന് മേൽ ക്രൂരമായി അടിച്ചേൽപ്പിക്കുകയായിരുന്നു. യുദ്ധം തുടങ്ങിയത് ഇസ്രയേൽ അല്ലെങ്കിലും അവസാനിപ്പിക്കുന്നത് ഇസ്രയേൽ ആയിരിക്കുമെന്നും രാജ്യത്തോട് നടത്തിയ അഭിസംബോധനയിൽ നെതന്യാഹു പറഞ്ഞു.
യഹൂദ ജനത രാജ്യമില്ലാത്തവരായിരുന്നു. പ്രതിരോധം ഇല്ലാത്തവരായിരുന്നു. ഇനി അങ്ങനെ ആകില്ല. ആക്രമണം ചരിത്രപരമായ അബദ്ധമായിരുന്നു എന്ന ഹമാസ് മനസ്സിലാക്കുമെന്നും നെതന്യാഹു പറഞ്ഞു. ഇസ്രയേൽ ഇപ്പോൾ യുദ്ധത്തിന്റെ നടുവിലാണ്, ഞങ്ങൾ ഇപ്പോൾ ആരംഭിച്ചതേയുള്ളൂ. ഇസ്രയേൽ ജനത കഠിനവും ഭയങ്കരവുമായ കാര്യങ്ങളിലൂടെ കടന്നുപോയതായി എനിക്കറിയാം. ഹമാസ് കടന്നുപോകുക അതിനേക്കാൾ കഠിനവും ഭയാനകവുമായ അവസ്ഥയിലേക്കാണ് നെതന്യാഹു പറഞ്ഞു.
നമ്മൾ പശ്ചിമേഷ്യയിൽ മാറ്റം വരുത്താൻ പോകുകയാണ്. അതിനാൽ നിങ്ങൾ ഒപ്പം നിൽക്കണമെന്നും നെതന്യാഹു ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇസ്രയേലി പൗരന്മാരെ ആക്രമിക്കാൻ ഹമാസിനെ ഇനി അനുവദിക്കില്ലെന്നും, രാജ്യത്തെ പൗരന്മാരുടെ സുരക്ഷയ്ക്കായി എന്തു നടപടിയും സ്വീകരിക്കുമെന്നും ഇസ്രയേൽ വിദേശകാര്യ വക്താവ് ലിയോർ ഹയാത്ത് പറഞ്ഞു. ഇത്തവണ ഞങ്ങൾ ആരുമായും ചർച്ച നടത്തുന്നില്ല. ഞങ്ങൾ ഒരു യുദ്ധത്തിലാണ്, ഇത് ചർച്ചകൾക്കും മധ്യസ്ഥതയ്ക്കും ഉള്ള സമയമല്ലെന്നും ഹയാത്ത് കൂട്ടിച്ചേർത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates