ഇസ്രയേല്‍ മന്ത്രിസഭ കരാര്‍ അംഗീകരിച്ചു, ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു

രണ്ടു വര്‍ഷം നീണ്ട യുദ്ധം അവസാനിക്കുമെന്നാണ് പ്രതീക്ഷ. കരാറനുസരിച്ച് ഇസ്രയേല്‍ സൈന്യം ഗാസയില്‍നിന്നു പിന്മാറിത്തുടങ്ങിയെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
gaza
gaza ഫോട്ടോ: പിടിഐ/file
Updated on
1 min read

ഗാസസിറ്റി: ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു. ഇസ്രയേല്‍ മന്ത്രിസഭ കരാര്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് ആക്രമണം നിര്‍ത്തിവയ്ക്കാനും ബന്ദികളെ കൈമാറ്റത്തിനുമുള്ള ധാരണ നിലവില്‍വന്നത്. ഇതോടെ, രണ്ടു വര്‍ഷം നീണ്ട യുദ്ധം അവസാനിക്കുമെന്നാണ് പ്രതീക്ഷ. കരാറനുസരിച്ച് ഇസ്രയേല്‍ സൈന്യം ഗാസയില്‍നിന്നു പിന്മാറിത്തുടങ്ങിയെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

gaza
'സമാധാനത്തിന് മുകളില്‍ രാഷ്ട്രീയം പ്രതിഷ്ഠിച്ചു'; നൊബേല്‍ സമിതിക്ക് വൈറ്റ് ഹൗസിന്റെ വിമര്‍ശനം

ഇതോടെ ഗാസയുടെ തെക്കന്‍ മേഖലയില്‍നിന്ന് പതിനായിരക്കണക്കിനു പലസ്തീനികള്‍ ഗാസ സിറ്റിയിലേക്കു നീങ്ങിത്തുടങ്ങിയിട്ടുണ്ട്. ബന്ദികളെ കൈമാറാന്‍ ഹമാസിനുള്ള 72 മണിക്കൂര്‍ സമയപരിധി തുടങ്ങിയിട്ടുണ്ട്. അതേസമയം, ഇന്നു രാവിലെയും ഗാസയിലെ ചില മേഖലകളില്‍ ഇസ്രയേലിന്റെ ഷെല്ലാക്രമണം നടന്നതായി റിപ്പോര്‍ട്ടുണ്ട്. ഈജിപ്തില്‍ നടന്ന ചര്‍ച്ചയിലാണ് ഇസ്രയേലും ഹമാസും സമാധാനക്കരാറിലെത്തിയത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് ധാരണ പ്രഖ്യാപിച്ചത്.

gaza
ട്രംപിന് അല്ല; സമാധാന നൊബേൽ മരിയ കൊരീന മച്ചാഡോയ്ക്ക്

കരാര്‍പ്രകാരം ഗാസയില്‍ ശേഷിക്കുന്ന 48 ഇസ്രയേല്‍ ബന്ദികളില്‍ ജീവനോടെയുള്ള 20 പേരെയും ഹമാസ് കൈമാറും. 28 ബന്ദികളുടെ മൃതദേഹങ്ങള്‍ വിവിധയിടങ്ങളില്‍നിന്നും കണ്ടെടുക്കുന്ന മുറയ്ക്കാണു കൈമാറുക. ബന്ദികളെ വിട്ടയയ്ക്കുന്നതോടെ ഇസ്രയേലിലുള്ള രണ്ടായിരത്തോളം പലസ്തീന്‍ തടവുകാരെയും മോചിപ്പിക്കും. 2023 ഒക്ടോബര്‍ 7 ന് തെക്കന്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ മിന്നലാക്രമണത്തില്‍ 1139 പേര്‍ കൊല്ലപ്പെടുകയും 251 പേരെ ബന്ദിയാക്കുകയും ചെയ്തതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. തുടര്‍ന്ന് 2 വര്‍ഷമായി തുടരുന്ന ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയില്‍ 67,194 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു.

Summary

Israeli cabinet approves deal, Gaza ceasefire comes into effect. Gaza ceasefire is now in effect after an agreement between Israel and Hamas. The deal involves a hostage exchange and the release of Palestinian prisoners, potentially ending two years of conflict.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com