

ടെല്‍അവീവ്: ഗാസയില്‍ റംസാന്‍ വ്രതാരംഭം തുടങ്ങിയ ഇന്നലെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 67 പേര്‍ കൊല്ലപ്പെട്ടു. വ്രതാരംഭത്തോടനുബന്ധിച്ച് താല്‍ക്കാലിക വെടിനിര്‍ത്തലിനായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. അമേരിക്കയും ഖത്തറും ഈജിപ്തും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇസ്രയേലിനോട് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ വിഫലമാവുകയാണുണ്ടായത്.
ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 67 പേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആശുപത്രികളിലെത്തിച്ചതായി ഗാസയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുദ്ധം ആരംഭിച്ചതിനുശേഷം പലസ്തീനികളുടെ മരണസംഖ്യ 31,112 ആയി ഉയര്‍ന്നു. മരിച്ചവരില്‍ രണ്ട് സ്ത്രീകളും കുട്ടികളുമുണ്ട്.
യുദ്ധവും പട്ടിണിയും ദുരിതത്തിലാക്കിയ ഗാസയിലെ ജനതയ്ക്ക് സഹായം ഉറപ്പാക്കാനുള്ള നീക്കവും നടക്കുന്നില്ല. കരമാര്‍ഗം കൂടുതല്‍ സഹായം ഉറപ്പു വരുത്താനുള്ള അമേരിക്കയുടെയും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുടെയും അഭ്യര്‍ത്ഥന ഇസ്രയേല്‍ തള്ളി. റഫ ഉള്‍പ്പെടെ അതിര്‍ത്തി വഴിയുള്ള സഹായം കൂടുതലായി ലഭ്യമാക്കണമെന്ന യു ന്‍ ഏജന്‍സികളുടെ അഭ്യര്‍ഥനയും ഇസ്രയേല്‍ തള്ളിയിരിക്കുകയാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
റംസാനില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിനായി ശ്രമം തുടരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നെങ്കിലും ചര്‍ച്ചകള്‍ അവസാനിച്ച അവസ്ഥയിലാണ്. യുഎഇ ഇന്നലെ 42 ടണ്‍ സഹായ വസ്തുക്കള്‍ എയര്‍ഡ്രോപ്പ് ചെയ്തിരുന്നു. നന്മയുടെ പക്ഷികള്‍ എന്ന് പേരിട്ട ഓപ്പറേഷനിലാണ് യുഎഇ ഈജിപ്ത് വ്യോമസേനകള്‍ സംയുക്തമായി ഗാസ മുനമ്പിന് മുകളില്‍ ആകാശത്തുനിന്ന് ഭക്ഷണവസ്തുക്കളും മരുന്നുമടങ്ങുന്ന വസ്തുക്കള്‍ താഴേക്ക് അയച്ചത്.
ലബനാനിലെ വിവിധ കേന്ദ്രങ്ങളിലും ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ബാല്‍ബെക് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് വ്യോമാക്രമണം നടന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates