ഒരു കരടിയുണ്ടാക്കിയ പൊല്ലാപ്പുകള്‍; കൊല്ലാനും വളര്‍ത്താനും പറ്റാത്ത അവസ്ഥയില്‍ ഇറ്റലി

രണ്ടുവര്‍ഷം മുന്‍പ് ഇറ്റലിയിലേക്ക് ബ്രൗണ്‍ കരടികളെ കൊണ്ടുവരുമ്പോള്‍, അവയുടെ വംശവര്‍ധനവ് ആയിരുന്നു ലക്ഷ്യം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ണ്ടുവര്‍ഷം മുന്‍പ് ഇറ്റലിയിലേക്ക് ബ്രൗണ്‍ കരടികളെ കൊണ്ടുവരുമ്പോള്‍, അവയുടെ വംശവര്‍ധനവ് ആയിരുന്നു ലക്ഷ്യം. എന്നാല്‍ സ്ലോവേനിയയില്‍ നിന്ന് കൊണ്ടുവന്ന കരടികള്‍ മനുഷ്യന് തലവേദനയുണ്ടാക്കുന്ന അവസ്ഥയിലാണ് ഇറ്റലിയിലെ കാര്യങ്ങള്‍. ബ്രൗണ്‍ കരിടകളുടെ വിഭാഗത്തില്‍ പെട്ട ഒരു പെണ്‍കരടിയാണ് ഇറ്റലിയില്‍ ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം. 

കഴിഞ്ഞദിവസം വടക്കന്‍ ഇറ്റലിയില്‍ ഒരു ബ്രൗണ്‍ കരടിയെ അധികൃതര്‍ പിടികൂടി. ഈ കരടി ഒരാളെ ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. ജെജെ 4 എന്ന് പേരിട്ട കരടിയെയാണ് പിടികൂടിയത്. മൗണ്ടെയ്ന്‍ ട്രെയിനിങിനിടെ 26കാരനായ ആേ്രന്ദ പാപിയെന്നയാള്‍ ആണ് ഈ കരടിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 

കരടിയെ പിടികൂടി കൊല്ലാനായി ടെറെന്റൊ പ്രവിശ്യ സര്‍ക്കാര്‍ ഉത്തരവിട്ടു. തുടര്‍ന്ന് വന്‍ ബഹളമാണ് ഇറ്റലിയിലുണ്ടായത്. കരടിയെ കൊല്ലുന്നതിന് എതിരെ മൃഗസംരക്ഷണ സംഘടനകള്‍ രംഗത്തെത്തി. ഇവരുടെ അപ്പീലിനെ തുടര്‍ന്ന് കരടിയെ കൊല്ലാനുള്ള ഉത്തരവ് കോടതി റദ്ദാക്കി. 

2020ല്‍ നടക്കാനിറങ്ങിയ അച്ഛനെയും മകനേയും ഈ കരടി ആക്രമിച്ചിരുന്നു. അന്നും ജെജെ 4നെ കൊല്ലാനായി പ്രാദേശിക ഭരണകൂടം ഉത്തരവിട്ടെങ്കിലും നടന്നില്ല. സ്ലോവേനിയയില്‍ നിന്നും വംശവര്‍ധനവിന് വേണ്ടി കൊണ്ടുവന്ന കരടിയാണ് ജെജെ 4ന് ജന്‍മം നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Pakistani police shoot dead Australian girl on holiday; Australian PM demands investigation
Trump's unpredictable behavior; Iran includes psychologists in peace talks; Report says there has been a noticeable change
G7 Summit: Modi-Trump meet days after Indian sailors were killed in Iran; to discuss global security
Will the US-Iran peace deal benefit India?; What will be the benefit to the common man from opening Hormuz?; Hopes on oil prices and Chabahar port
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com