പള്ളിയിലെ സംസ്‌കാര ചടങ്ങിനിടെ വെടിവെപ്പ്, ഏഴ് മരണം; സംഭവം ജോര്‍ദാനില്‍

നിരവധി പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്
jordan firing
Paramedics on the scene after gunmen opened fire inside a church ‌in ‌Jordan’s ​Karak ‌governorate
Updated on: 
1 min read

അമ്മാന്‍: ജോര്‍ദാനിലെ തെക്കന്‍ പ്രവിശ്യയായ കാരകില്‍ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിയിലുണ്ടായ വെടിവെപ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തലസ്ഥാനമായ അമ്മാനില്‍ നിന്ന് 140 കിലോമീറ്റര്‍ അകലെയാണ് സംഭവം. വിലാപയാത്രയ്ക്കും സംസ്‌കാര ചടങ്ങുകള്‍ക്കുമിടെയാണ് ആയുധധാരികളായ രണ്ടുപേര്‍ ആക്രമണം നടത്തിയത്.

ദൃക്സാക്ഷികള്‍ നല്‍കുന്ന വിവരമനുസരിച്ച്, അക്രമികള്‍ പള്ളിയിലേക്ക് ഇരച്ചുകയറുകയും അവിടെയുണ്ടായിരുന്ന ജനക്കൂട്ടത്തിനുനേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. എകെ-47 ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ഏന്തിയ അക്രമികള്‍ മിനിറ്റുകളോളം തുടര്‍ച്ചയായി വെടിയുതിര്‍ത്തെന്ന് പ്രദേശവാസികള്‍ പറഞ്ഞു. നിരവധി പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിനു പിന്നാലെ സുരക്ഷാ സേന പ്രദേശം വളയുകയും പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സുരക്ഷാ ഏജന്‍സികള്‍ സാഹചര്യം നിരീക്ഷിച്ചു വരികയാണെന്ന് സര്‍ക്കാര്‍ വക്താവ് മുഹമ്മദ് അല്‍-മൊമാനി അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ഒന്നാണ് കാരക്.

jordan firing
സൗദി വിമാനത്താവളങ്ങള്‍ക്ക് നേരെ ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക്, നാശനഷ്ടം
jordan firing
ഹൂതി ആക്രമണത്തില്‍ നടുങ്ങി റിയാദ്; 12 മരണം, 309 പേര്‍ക്ക് പരിക്ക്; കിങ് ഖാലിദ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു
Summary

At Least 7 Killed in Deadly Church Shooting in Karak, Jordan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com