ജൂലൈ 21 ഭൂമിയിലെ ഏറ്റവും ചൂട് കൂടിയ ദിനം, 84 വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് തലത്തില്‍

84 വര്‍ഷത്തിനിടെ ഭൂമിയില്‍ ഏറ്റവും ചൂട് കൂടിയ ദിനം ജൂലൈ 21 എന്ന് യൂറോപ്യന്‍ കാലാവസ്ഥ ഏജന്‍സി
a guy relaxing beneath the waterfall
ചൂടിൽ നിന്ന് രക്ഷപ്പെടാൻ വെള്ളച്ചാട്ടത്തിൽ കുളിക്കുന്ന യുവാവ്ഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: 84 വര്‍ഷത്തിനിടെ ഭൂമിയില്‍ ഏറ്റവും ചൂട് കൂടിയ ദിനം ജൂലൈ 21 എന്ന് യൂറോപ്യന്‍ കാലാവസ്ഥ ഏജന്‍സി. ഞായറാഴ്ച ശരാശരി ആഗോള താപനില 17.09 ഡിഗ്രി സെല്‍ഷ്യല്‍ എന്ന റെക്കോര്‍ഡ് തലത്തിലേക്ക് ഉയര്‍ന്നതായി യൂറോപ്യന്‍ യൂണിയന്‍ കാലാവസ്ഥ ഏജന്‍സിയായ കോപ്പര്‍നിക്കസ് കാലാവസ്ഥ വ്യതിയാന സേവനം വ്യക്തമാക്കി.

തുടര്‍ച്ചയായി പന്ത്രണ്ടാം മാസമായ ജൂണിലും ആഗോള താപനില 1.5 ഡിഗ്രി സെല്‍ഷ്യസ് കൂടുകയോ അതിലധികം വര്‍ധിക്കുകയോ ചെയ്ത് റെക്കോര്‍ഡിട്ടു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ എല്ലാ മാസവും ഏറ്റവും ചൂടേറിയ കാലാവസ്ഥയാണ് ഭൂമിയില്‍ അനുഭവപ്പെട്ടത്. 1940 ന് ശേഷമുള്ള ഏറ്റവും ചൂടേറിയ ദിവസമായാണ് ജൂലൈ 21 കണക്കാക്കുന്നത്. 2023 ജൂലൈ 6ലെ റെക്കോര്‍ഡ് ആണ് പഴങ്കഥയായത്. അന്ന് ശരാശരി ആഗോള താപനില 17.08 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2023ലും 2024ലും ദൈനംദിന ആഗോള താപനില ഗണ്യമായി ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2015 മുതല്‍ 2024 വരെയുള്ള കാലയളവിലാണ് പ്രതിദിന ശരാശരി താപനില ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ആഗോള ശരാശരി താപനില സാധാരണയായി ജൂണ്‍ അവസാനത്തിനും ഓഗസ്റ്റ് ആദ്യത്തിനും ഇടയിലാണ് ഉയര്‍ന്നുവരാറ്. ദക്ഷിണാര്‍ദ്ധഗോളത്തിലെ സമുദ്രങ്ങള്‍ തണുക്കുന്നതിനേക്കാള്‍ വേഗത്തില്‍ ഉത്തരാര്‍ദ്ധഗോളത്തിലെ ഭൂപ്രദേശങ്ങള്‍ ചൂടാകുന്നതിലേക്കാണ് ഇത് നയിക്കുന്നത്.

അന്റാര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികള്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ താഴ്ന്ന അളവിലാണ്. ഇത് തെക്കന്‍ സമുദ്രത്തിന്റെ ചില ഭാഗങ്ങളില്‍ ശരാശരിക്ക് മുകളിലുള്ള താപനിലയിലേക്ക് നയിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

a guy relaxing beneath the waterfall
ഓരോ മിനിറ്റിലും ഒരാള്‍ വീതം മരിക്കുന്നു, ലോകമൊട്ടാകെ നാലു കോടി ജനങ്ങള്‍ക്ക് എച്ച്‌ഐവി; യുഎന്‍ റിപ്പോര്‍ട്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com