ചെളിയില്‍ ആഴ്ന്ന് മണിക്കൂറുകള്‍, അത്ഭുതമായി 97കാരിയുടെ അതിജീവനം

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോയ ഇവരെ വയോധിക കേന്ദ്രത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ മോചിപ്പിച്ചത്
Kept Her Head Above Water: How A 91-Year-Old Became Face Of Survival in Nepal
രക്ഷാപ്രവര്‍ത്തകര്‍ 97കാരിയെ രക്ഷിക്കുന്നു എഎഫ്പി
Edited By:
Updated on
1 min read

കഠ്മണ്ഡു: പ്രളയക്കെടുതിയുടെ അതീജീവനത്തിന്റെ പ്രതീകമാണ് നേപ്പാളിലെ ദേവിഘട്ട് സ്വദേശിയായ 97കാരി ഗുണ മായ ബൊഹാര. നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോയ ഇവരെ വയോധിക കേന്ദ്രത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ മോചിപ്പിച്ചത്. ശരീരമാസകലം ചെളിയില്‍ മൂടിയ നിലയിലായിരുന്നു ഇവര്‍.

ദേവിഘട്ടിലെ സീനിയര്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ഫൗണ്ടേഷനിലെ അന്തേവാസിയാണ് മായ ബൊഹാര. ഒപ്പമുണ്ടായിരുന്ന ഏഴ് പേകെ മിന്നല്‍ പ്രളയത്തില്‍ കാണാതായി. മുറിക്കുള്ളില്‍ വെള്ളം കയറിയപ്പോള്‍ മണിക്കൂറുകള്‍ നേരം തല വെള്ളത്തിന് മേലേ ഉയര്‍ത്തിപ്പിടിച്ചുനില്‍ക്കുകയായിരുന്നു.

കഴുത്തോളം ചെളിയില്‍ പുരണ്ട് ജെസിബിയുടെ തൊട്ടിയിലിരിക്കുന്ന ഇവരുടെ ചിത്രം ലോകമെമ്പാടുമുള്ളവരെ അതിശയിപ്പിച്ചിരുന്നു. നിലവില്‍ മറ്റ് അതിജീവിതര്‍ക്കൊപ്പം കാഠ്മണ്ഡുവിലെ താല്‍ക്കാലിക ഷെല്‍ട്ടറില്‍ കഴിയുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

മിന്നല്‍പ്രളയത്തെക്കുറിച്ച് തങ്ങള്‍ക്ക് ഒരുമുന്നറിയിപ്പും ലഭിച്ചിരുന്നില്ലെന്ന് വയേധിക കേന്ദ്രത്തിലെ ഒരു അന്തേവാസി പറയുന്നു. പ്രഭാതഭക്ഷണ സമയത്താണ് മേല്‍ക്കൂര കുലുങ്ങുന്നതായി കണ്ടത്. ഞങ്ങള്‍ ഉയര്‍ന്ന പ്രദേശത്തേക്ക് ഓടി രക്ഷപ്പെട്ടു, എന്നാല്‍ ആറോ ഏഴോ പേര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല,' അദ്ദേഹം പറഞ്ഞു.

പ്രളയം ബാധിച്ച് ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് തങ്ങള്‍ക്ക് അവിടെ എത്താന്‍ കഴിഞ്ഞതെന്ന് ഒരു സന്നദ്ധ പ്രവര്‍ത്തക പറഞ്ഞു. വെള്ളം ഒഴുകിപ്പോയെങ്കിലും അവിടെയാകെ ചെളിയില്‍ മുങ്ങിപ്പോയിരന്നു. അവിടെ നിന്നും വയോധികരെ രക്ഷപ്പെടുത്തി പ്രാദേശിക ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ നല്‍കിയതായും സന്നദ്ധ പ്രവര്‍ത്ത പറഞ്ഞു. അവിടെ നിന്ന് അവരെ വിമാനമാര്‍ഗം കഠ്മണ്ഡുവില്‍ എത്തിച്ച് താല്‍ക്കാലിക ഷെല്‍ട്ടറില്‍ പാര്‍പ്പിച്ചു. ഇവിടെ ഭക്ഷണം, വസ്ത്രങ്ങള്‍, നഴ്‌സിങ് പരിചരണം, വൈദ്യപരിശോധനകള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഞങ്ങള്‍ അവര്‍ക്കായി ഒരുക്കിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

Summary

Kept Her Head Above Water: How A 91-Year-Old Became Face Of Survival in Nepal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com