തിരക്കേറിയ റോഡില്‍ 13 അടി നീളമുള്ള കൂറ്റന്‍ രാജവെമ്പാല, പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ പത്തിവിടര്‍ത്തി ആഞ്ഞുകൊത്താന്‍ ശ്രമം- വീഡിയോ 

ചോന്‍ബുരി പ്രവിശ്യയിലാണ് സംഭവം നടന്നത്
റോഡില്‍ കണ്ടെത്തിയ രാജവെമ്പാലയെ പിടികൂടാനുള്ള ശ്രമം
റോഡില്‍ കണ്ടെത്തിയ രാജവെമ്പാലയെ പിടികൂടാനുള്ള ശ്രമം
Updated on
1 min read

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. നേരിട്ട് കണ്ടാലോ, പറയുകയും വേണ്ട!. പാമ്പുകളെ കണ്ടാല്‍ ഉടന്‍തന്നെ ആളുകള്‍ എങ്ങനെയെങ്കിലും തുരത്താനാണ് ശ്രമിക്കുക. അത്തരമൊരു ദൃശ്യമാണ് ഇപ്പോള്‍ തായ്ലന്‍ഡില്‍ നിന്നും പുറത്തുവരുന്നത്. 

ചോന്‍ബുരി പ്രവിശ്യയിലാണ് സംഭവം നടന്നത്. ഇവിടെ തിരക്കേറിയ റോഡിനു സമീപമാണ് കൂറ്റന്‍ രാജവെമ്പാലയെ കണ്ടെത്തിയത്. ആളുകള്‍  പാമ്പുപിടുത്ത വിദഗ്ധരെ വിവരമറിയിച്ച ഉടന്‍തന്നെ ഇവര്‍ സംഭവസ്ഥലത്തെത്തി. എന്നാല്‍ രാജവെമ്പാലയെ പിടികൂടാന്‍ വിചാരിച്ചതുപോലെ അത്ര എളുപ്പമായിരുന്നില്ല.

പിടികൂടാന്‍ ശ്രമിച്ച രക്ഷാപ്രവര്‍ത്തകരെ കൂറ്റന്‍ രാജവെമ്പാല പലതവണ ആക്രമിക്കാന്‍ ശ്രമിച്ചു. 13 അടിയോളം നീളമുള്ള പാമ്പ് വാലില്‍ പിടിച്ചപ്പോള്‍ പത്തിവിരിച്ച് ആഞ്ഞുകൊത്താന്‍ ശ്രമിക്കുന്നത് ദൃശ്യത്തില്‍ കാണാം. ആപകടകാരിയായ രാജവെമ്പാലയെ ഏറെ പണിപ്പെട്ടാണ് ഇവര്‍ പിടി കൂടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com