കൂറ്റന്‍ രാജവെമ്പാലയുടെ തലയില്‍ ഉമ്മ വെച്ച് യുവാവ്; നടുങ്ങി സോഷ്യല്‍മീഡിയ- വീഡിയോ 

ഒരു നദിക്കരയിലിരുന്ന് വളരെ കൂളായി പന്ത്രണ്ട് അടി നീളമുള്ള രാജവെമ്പാലയെ നിക്ക് കയ്യിലെടുക്കുന്നു
രാജവെമ്പാലയുടെ തലയിൽ ഉമ്മ വെയ്ക്കുന്ന ദൃശ്യം
രാജവെമ്പാലയുടെ തലയിൽ ഉമ്മ വെയ്ക്കുന്ന ദൃശ്യം
Updated on
1 min read

പാമ്പിന്റെ നിരവധി വീഡിയോകള്‍ ഓരോ ദിവസവും പുറത്തുവരുന്നുണ്ട്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ മറ്റു ചിലത് ഭയം ഉണ്ടാക്കുന്നതാണ്. ഇപ്പോള്‍ പന്ത്രണ്ട് അടി നീളമുള്ള രാജവെമ്പാലയെ കയ്യിലെടുത്ത് ഉമ്മവയ്ക്കുന്ന യുവാവിന്റെ ദൃശ്യമാണ് വൈറലാകുന്നത്. നിക്ക് ദ റാങ്ഗ്ലര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചത്. 

ഒരു നദിക്കരയിലിരുന്ന് വളരെ കൂളായി പന്ത്രണ്ട് അടി നീളമുള്ള രാജവെമ്പാലയെ നിക്ക് കയ്യിലെടുക്കുന്നു. പിന്നാലെ പതിയെ അതിന്റെ തല ചുണ്ടോട് ചേര്‍ത്തുവച്ച് ഉമ്മവയ്ക്കുന്നതാണ് വിഡിയോയിലുള്ളത്. 

ആദ്യം ക്യാമറാമാനു നേരെ രാജവെമ്പാല ചീറ്റുന്നത് വിഡിയോയില്‍ കാണാം. പിന്നാലെ അനങ്ങാതെ നിക്കിന്റെ കയ്യിലങ്ങനെ പത്തിനിവര്‍ത്തി നില്‍ക്കുകയാണ് പാമ്പ്. ഭയമില്ലാതെ രാജവെമ്പാലയ്ക്ക് ഉമ്മ കൊടുക്കുന്ന നിക്കിന്റെ വിഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. കാണുന്നവരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ് ഈ വിഡിയോ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com