ആരാണ് ഉഷ ചിലുകുരി?; അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ചര്‍ച്ചയായി ഇന്ത്യന്‍ വനിത

ഇന്ത്യന്‍ വംശജയായ ഭാര്യ ഉഷ ചിലുകുരിയാണ് വാന്‍സിന്റെ ഭാര്യ.
Usha chilukuri and j d vansum
ഉഷ ചിലുകുരിയും ജെ ഡി വാന്‍സുംഎപി
Updated on
2 min read

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജെ ഡി വാന്‍സിന്റെ ഭാര്യയാണ് ഇപ്പോള്‍ ചര്‍ച്ച. ഇന്ത്യന്‍ വംശജയായ ഭാര്യ ഉഷ ചിലുകുരിയാണ് വാന്‍സിന്റെ ഭാര്യ. യുഎസ് രാഷ്ട്രീയത്തില്‍ ഒരു ഇന്ത്യന്‍ വംശജയുടെ കൂടി സാന്നിധ്യമുണ്ടായതോടെ ഉഷ ചിലുകുമാരി ആരാണെന്നാണ് എല്ലാവരും തിരയുന്നത്.

ഭര്‍ത്താവിന്റെ രാഷ്ട്രീയ വളര്‍ച്ചയില്‍ പ്രധാന പങ്കു വഹിക്കുന്ന ഉഷയുടെ വേരുകള്‍ ആന്ധ്രാപ്രദേശിലാണ്. ജനനം കാലിഫോര്‍ണിയയില്‍. ഇന്ത്യന്‍ കുടിയേറ്റക്കാരുടെ മകളായി സാന്‍ഡിയാഗോയിലാണ് ജനിച്ച് വളര്‍ന്നത്. പഠനം റാഞ്ചോ പെനാസ്‌ക്വിറ്റോസിലെ മൗണ്ട് കാര്‍മല്‍ ഹൈസ്‌കൂളിലും. നിയമബിരുദ കാലത്താണ് ജെ ഡി വാന്‍സിനെ പരിചയപ്പെടുന്നത്. 2014ലാണ് ഇരുവരും വിവാഹിതരാകുന്നത്. ഹിന്ദു ആചാരകാരമായിരുന്നു വിവാഹം.

Usha chilukuri and j d vansum
ഉഷ ചിലുകുരിയും ജെ ഡി വാന്‍സും വിവാഹ സമയത്തും എപി

വാന്‍സിന്റെ രാഷ്ട്രീയ പരിപാടികളില്‍ മാര്‍ഗനിര്‍ദേശവും പിന്തുണയുമായി എപ്പോഴും ഉഷ ഉണ്ട്. 2016-ലെയും 2022-ലെയും സെനറ്റ് പ്രചാരണങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു. നേരത്തേ ഡെമോക്രാറ്റ് ആയിരുന്ന ഉഷ 2018 മുതല്‍ ഒഹായോയില്‍ റിപ്പബ്ലിക്കന്‍ ആയാണു വോട്ട് ചെയ്യുന്നത്. തന്നെ രൂപപ്പെടുത്തുന്നതില്‍ ഉഷയുടെ പങ്ക് വലുതാണെന്നു പരസ്യമായി വാന്‍സ് പറഞ്ഞിട്ടുണ്ട്.

Usha chilukuri and j d vansum
ഉഷ ചിലുകുരിയും ജെ ഡി വാന്‍സുംഎപി

യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ബിഎയും കേംബ്രിജ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ എംഫിലും ഉഷ നേടി. യേല്‍ ലോ കോളജിന്റെ എക്‌സിക്യൂട്ടീവ് ഡെവലപ്മെന്റ് എഡിറ്ററായും യേല്‍ ജേണല്‍ ഓഫ് ലോ ആന്‍ഡ് ടെക്നോളജിയുടെ മാനേജിങ് എഡിറ്ററായും സേവനമനുഷ്ഠിച്ചു. സുപ്രീം കോടതി അഭിഭാഷക ക്ലിനിക്, മീഡിയ ഫ്രീഡം ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ആക്‌സസ് ക്ലിനിക്, ഇറാഖി അഭയാര്‍ഥി സഹായ പദ്ധതി തുടങ്ങിയവയിലും സജീവമായിരുന്നു.

Usha chilukuri and j d vansum
ഉഷ ചിലുകുരിയും ജെ ഡി വാന്‍സുംഎപി

കേംബ്രിജില്‍ ഗേറ്റ്‌സ് ഫെല്ലോ ആയിരുന്നു. ആ കാലഘട്ടത്തില്‍ ഇടത് ലിബറല്‍ ഗ്രൂപ്പുകളോടായിരുന്നു ചായ്‌വും. 2014ല്‍ ഡെമോക്രാറ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു. അമേരിക്കയിലെ ഗ്രാമീണ വിഭാഗങ്ങളിലെ സാമൂഹ്യ തകര്‍ച്ചയെക്കുറിച്ചുള്ള ചിന്തകള്‍ ഏകോപിപ്പിക്കാനും 'ഹില്‍ബില്ലി എലജി' എന്ന ഓര്‍മക്കുറിപ്പ് എഴുതാനും വാന്‍സിനെ സഹായിച്ചത് ഉഷയാണ്. ഇപ്പോഴും ഹില്‍ബില്ലി എലിജിക്ക് വായനക്കാര്‍ ഏറെയുണ്ട്. ഈ ഓര്‍മക്കുറിപ്പുകളെ അടിസ്ഥാനപ്പെടുത്തി 2020ല്‍ റോണ്‍ ഹോവാഡ് സിനിമയുമൊരുക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Usha chilukuri and j d vansum
സാധുവായ റസിഡന്‍സ് വിസ, എമിറേറ്റ്‌സ് ഐഡി എന്നിവ ഇല്ലെങ്കില്‍ പിടിവീഴും; യുഎഇയില്‍ 20,000 ദിര്‍ഹം വരെ പിഴ
Usha chilukuri and j d vansum
ഉഷ ചിലുകുരിയും ജെ ഡി വാന്‍സുംഎപി

പ്രതിഭാശാലിയായ നിയമവിദഗ്ധയാണ് ഉഷ. 2018ല്‍ യുഎസ് സുപ്രീംകോടതിയില്‍ ലോ ക്ലര്‍ക്കായി സേവനമനുഷ്ഠിച്ചു. അതിനു മുമ്പ് 2015 മുതല്‍ 2017 വരെ സാന്‍ഫ്രാന്‍സിസ്‌കോയിലെ മുന്‍ഗര്‍, ടോള്‍സ് ആന്‍ഡ് ഓള്‍സണ്‍ എല്‍എല്‍പി, വാഷിങ്ടന്‍ ഡിസി എന്നിവിടങ്ങളില്‍ ജോലി ചെയ്തു. സിവില്‍ വ്യവഹാരം, വിദ്യാഭ്യാസം, സര്‍ക്കാര്‍, ആരോഗ്യം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലും പ്രാവീണ്യമുണ്ട്. ഇരുവര്‍ക്കും വാന്‍, വിവേക്, മിറാബെല്‍ എന്നിങ്ങനെ മൂന്ന് മക്കളാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com