'ചരിത്രദൗത്യം പൂര്‍ത്തിയായി', തുര്‍ക്കിയുമായി 40 വര്‍ഷത്തെ പോരാട്ടം അവസാനിപ്പിച്ചു; ആയുധം താഴെ വെച്ച് കുര്‍ദ് സംഘടന

പികെകെയുമായി അടുത്ത ബന്ധമുള്ള ഫിറാത്ത് ന്യൂസ് ഏജന്‍സിയാണ് വിവരം അറിയിച്ചത്.
Kurdish militant group decides to disband, disarm as part of peace initiative with Turkiye
പികെകെയുമായി അടുത്ത ബന്ധമുള്ള ഫിറാത്ത് ന്യൂസ് ഏജന്‍സിയാണ് വിവരം അറിയിച്ചത് ഫയല്‍
Updated on
1 min read

അങ്കാറ: തുര്‍ക്കിയുമായുള്ള പുതിയ സമാധാന ശ്രമത്തിന്റെ ഭാഗമായി കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി എന്ന തീവ്രവാദ സംഘടന നിരായുധികരിക്കാന്‍ തീരുമാനം. നാല് പതിറ്റാണ്ടായി തുര്‍ക്കിയില്‍ നടക്കുന്ന ആഭ്യന്തര കലാപത്തിനാണ് ഇതോടെ അറുതിയായിരിക്കുന്നത്. പികെകെയുമായി അടുത്ത ബന്ധമുള്ള ഫിറാത്ത് ന്യൂസ് ഏജന്‍സിയാണ് വിവരം അറിയിച്ചത്.

വടക്കന്‍ ഇറാഖില്‍ പികെകെ പാര്‍ട്ടി കോണ്‍ഗ്രസ് വിളിച്ച് ചേര്‍ത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ തീരുമാനമുണ്ടായിരിക്കുന്നത്. മിഡിയില്‍ ഈസ്റ്റിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ കലാപങ്ങളാണ് തുര്‍ക്കിയിലും സിറിയയിലും ഇറാഖിലുമുള്ളത്.

1999 മുതല്‍ ഇസ്താംബൂളിനടുത്തുള്ള ഒരു ദ്വീപില്‍ തടവില്‍ കഴിയുന്ന പികെകെ നേതാവ് അബ്ദുള്ള ഒകലാന്‍ ആണ് ഫെബ്രുവരിയില്‍ ഗ്രൂപ്പ് പിരിച്ചുവിടാനുള്ള തീരുമാനം മുന്നോട്ടു വെച്ചത്. 25 വര്‍ഷത്തെ ജയില്‍വാസത്തിനിടയിലും പികെകെയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞ നേതാവാണ് 76 കാരനും സ്ഥാപക നേതാവുമായ അബ്ദുള്ള ഒക്‌ലാന്‍. 1980 കള്‍ മുതല്‍ പതിനായിരക്കണക്കിന് ആളുകളുടെ ജീവന്‍ അപഹരിച്ച സംഘര്‍ഷത്തിനാണ് ഇതോടെ അയവ് വന്നത്.

മാര്‍ച്ച് 1ന് പികെകെ ഏകപക്ഷീയമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. തുര്‍ക്കിയും പികെകെയും തമ്മിലുള്ള സംഘര്‍ഷം വടക്കന്‍ ഇറാഖിലേയ്ക്കും വടക്കന്‍ സിറിയയിലേയ്ക്കും വ്യാപിച്ചു. തുര്‍ക്കിയും അതിന്റെ പാശ്ചാത്യ സഖ്യകക്ഷികളും പികെകെയെ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പികെകെ അതിന്റെ ചരിത്രപരമായ ദൗത്യം പൂര്‍ത്തിയാക്കിയെന്നും സായുധ പോരാട്ടം വിജയിച്ചുവെന്നുമാണ് ഗ്രൂപ്പിന്റെ വിശദീകരണമെന്ന് ഫിറാത്ത് ന്യൂസ് പറയുന്നു.

എന്നാല്‍ പിരിച്ചുവിടാനുള്ള തീരുമാനത്തെത്തുടര്‍ന്ന് പികെകെയ്ക്ക് എന്തെങ്കിലും ഇളവുകള്‍ ലഭിച്ചിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. കുര്‍ദിഷ് രാഷ്ട്രീയക്കാരുടെ മോചനമോ പൊതുമാപ്പോ ഉള്‍പ്പെടെയുള്ള ഇളവുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. സിറിയന്‍ ഭരണകൂടത്തിനെതിരെ ആ രാജ്യത്തു പോരാടുന്ന കുര്‍ദ് അനുകൂല സിറിയന്‍ ഡമോക്രാറ്റിക് ഫോഴ്‌സസ് ആഹ്വാനം തങ്ങള്‍ക്ക് ബാധകമല്ലെന്ന് നേരത്തെ പ്രതികരിച്ചിരുന്നു. നാല് കോടിയോളം വരുന്ന കുര്‍ദുകള്‍ തുര്‍ക്കി, സിറിയ, ഇറാന്‍, ഇറാഖ് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ലോകശക്തികള്‍ അവര്‍ക്ക് സ്വന്തം രാഷ്ട്രം വാഗ്ദാനം ചെയ്തു. എന്നാല്‍ അതൊരിക്കലും യാഥാര്‍ത്ഥ്യമായവെടിനിര്‍ത്തല്‍ പൂര്‍ണ വിജയമായാല്‍ എര്‍ദൊഗാന് 2028ല്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇക്കാര്യം അനുകൂലമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com