കുവൈത്ത് തീപിടിത്തത്തില്‍ 35 മരണം; ദുരന്തത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ നാല് ഇന്ത്യാക്കാരും

മാംഗെഫിലെ എന്‍ബിടിസി കമ്പനിയുടെ നാലാം നമ്പര്‍ ക്യാമ്പിലാണ് തീപിടുത്തമുണ്ടായത്
kuwait fire
കുവൈത്ത് ഫ്ലാറ്റിലെ തീപിടിത്തം വീഡിയോദൃശ്യം
Updated on
1 min read

കുവൈത്ത് സിറ്റി: കൂവൈത്തിലെ ഫ്‌ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ 35 പേര്‍ മരിച്ചു. രണ്ടു മലയാളികള്‍ ഉള്‍പ്പെടെ നാലു ഇന്ത്യാക്കാര്‍ തീപിടിത്തത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഒരു തമിഴ്‌നാട് സ്വദേശിയും ഒരു ഉത്തരേന്ത്യന്‍ സ്വദേശിയും മരിച്ചവരില്‍പ്പെടുന്നു എന്നാണ് സൂചന. നിരവധി മലയാളികള്‍ താമസിച്ചിരുന്ന ഫ്‌ലാറ്റിലാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദക്ഷിണ കുവൈത്തിലെ മാംഗെഫിലെ എന്‍ബിടിസി കമ്പനിയുടെ നാലാം നമ്പര്‍ ക്യാമ്പിലാണ് തീപിടുത്തമുണ്ടായത്. 43 പേര്‍ അപകടത്തില്‍പ്പെട്ടു. ഇതില്‍ നാലുപേരെ മരിച്ച നിലയിലാണ് പുറത്തെടുത്തതെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. പുലര്‍ച്ചെ നാലു മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഗാര്‍ഡ് റൂമില്‍ നിന്നാണ് അഗ്നിബാധയുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

kuwait fire
റായ്ബറേലിയോ വയനാടോ?; കടുത്ത ധര്‍മ്മസങ്കടത്തിലെന്ന് രാഹുല്‍ഗാന്ധി

ഉറക്കത്തിലായിരുന്നതിനാല്‍ ക്യാമ്പില്‍ കഴിഞ്ഞിരുന്നവര്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചിരുന്നില്ല. ഇതാണ് കൂടുതല്‍ പേര്‍ ഫ്‌ലാറ്റിന് അകത്ത് കുടുങ്ങിപ്പോകാന്‍ ഇടയാക്കിയത്. തീപിടിത്തത്തെത്തുടര്‍ന്ന് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതും അപകടവ്യാപ്തി വര്‍ധിപ്പിച്ചു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com