ഭിത്തിയിലൂടെ ഇഴഞ്ഞുകയറി കൂറ്റന്‍ പാമ്പ്; ഭയന്ന് പൂച്ച- വീഡിയോ 

തായ്ലന്‍ഡില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍
ഭിത്തിയിലൂടെ ഇഴഞ്ഞുകയറുന്ന പാമ്പിന്റെ ദൃശ്യം
ഭിത്തിയിലൂടെ ഇഴഞ്ഞുകയറുന്ന പാമ്പിന്റെ ദൃശ്യം
Updated on
1 min read

പാമ്പ് എന്ന കേട്ടാല്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. നേരിട്ട് കണ്ടാലുള്ള കാര്യമോ, പറയുകയും വേണ്ട!. ഇപ്പോള്‍ കൂറ്റന്‍ പാമ്പിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. 

തായ്ലന്‍ഡില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ഉയരമുള്ള ഭിത്തിയിലൂടെ ഇഴഞ്ഞുകയറി മറുവശത്തേക്ക് കടക്കുന്ന വമ്പന്‍ പാമ്പിനെ ഭീതിയോടെ നോക്കുന്ന പൂച്ചയുടെ ദൃശ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്.

പാമ്പിന്റെ ഓരോ നീക്കവും വീടിന്റെ മുകളില്‍ കയറിയിരുന്നാണ് പൂച്ച വീക്ഷിച്ചത്. എന്തായാലും ഭാഗ്യത്തിന് പൂച്ചയെ പെരുമ്പാമ്പ് കണ്ടിരുന്നില്ല. പെരുമ്പാമ്പിന്റെ തലയുള്‍പ്പെടെയുള്ള ശരീരഭാഗം മറുവശത്തേക്ക് കടന്നതിനു ശേഷമാണ് പൂച്ച വീടിനു മുകളില്‍ പ്രത്യക്ഷപ്പെട്ടത്. തറയിയില്‍ നിന്നും വീടിന്റെ ബീമില്‍ ചുറ്റിയാണ് പാമ്പ് ഭിത്തിയിലൂടെ മറുവശത്തേക്ക് ഇഴഞ്ഞു നീങ്ങിയത്. ഇടയ്ക്ക് പാമ്പിന്റെ തൊട്ടരികിലെത്തിയും പൂച്ച നിരീക്ഷണം തുടര്‍ന്നു.പാമ്പിന്റെ അസാധാരണ വലുപ്പവും പൂച്ചയുടെ നിരീക്ഷണവുമാണ് കാഴ്ചക്കാരെ അമ്പരപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com