'മെലിഞ്ഞുപോയ കിം'; പുതിയ ചിത്രത്തിന് പിന്നാലെ വീണ്ടും അഭ്യൂഹങ്ങള്‍

ലോകരാജ്യങ്ങള്‍ ആകാംക്ഷയോടെ വീക്ഷിക്കുന്നതാണ്, ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങള്‍
ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട ചിത്രം
ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട ചിത്രം
Updated on
1 min read


ലോകരാജ്യങ്ങള്‍ ആകാംക്ഷയോടെ വീക്ഷിക്കുന്നതാണ്, ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങള്‍. ഒരിക്കല്‍ മരിച്ചുപോയി എന്നതുള്‍പ്പെടെയുള്ള വാര്‍ത്തകള്‍ പ്രചരിച്ച കിമ്മിനെ പറ്റി വീണ്ടും ചര്‍ച്ചകള്‍ നിറയുകയാണ്. ഇത്തവണ ഉത്തര കൊറിയയില്‍ നിന്ന് പുറത്തുവന്ന ഒരു ചിത്രത്തെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ചകള്‍. 

മുന്‍പ് കണ്ടിരുന്നതില്‍ നിന്നും വ്യത്യസ്തമായി, മെലിഞ്ഞ അവസ്ഥയിലാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തില്‍ ഉത്തര കൊറിയന്‍ പരമാധികാരിയുള്ളത്. നാളുകള്‍ക്ക് ശേഷം ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട കിമ്മിന്റെ ആരോഗ്യവസ്ഥ മോശമാണെന്ന ഊഹത്തിലാണ് ലോകമാധ്യമങ്ങള്‍. 

നോര്‍ത്ത് കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുന്ന കിമ്മിന്റെ ചിത്രമാണ് പുറത്തുവന്നത്. ഉത്തര കൊറിയന്‍ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്. 

2020 മാര്‍ച്ചില്‍ ഉപയോഗിച്ചിരുന്ന വാച്ചല്ല നിലവില്‍ അദ്ദേഹം ഉപയോഗിക്കുന്നത് എന്നതുള്‍പ്പെടെയുള്ള 'കണ്ടെത്തലുകളാണ്' രാജ്യന്തര മാധ്യമങ്ങള്‍ പുതിയതായി നടത്തിയിട്ടുള്ളത്. 

കഴിഞ്ഞവര്‍ഷം, ഉത്തര കൊറിയന്‍ രാഷ്ട്രപിതാവ് കിം ഇല്‍ സങിന്റെ ജന്‍മദിനാഘോഷത്തില്‍ ഉള്‍പ്പെടെ പ്രത്യക്ഷപ്പെടാതിരുന്ന കിം മരിച്ചെന്നും, അതല്ല അദ്ദേഹത്തിന് ഗുരുതര രോഗം ബാധിച്ച് കിടപ്പാണെന്നും  രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com