വിവാഹ പാര്‍ട്ടിക്കിടെ ശക്തമായ ഇടിമിന്നലില്‍ 16 പേര്‍ മരിച്ചു; വരന് പൊള്ളലേറ്റു

ബംഗ്ലാദേശില്‍ വിവാഹപാര്‍ട്ടിക്കിടെ, ഇടിമിന്നലേറ്റ് 16 മരണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ധാക്ക: ബംഗ്ലാദേശില്‍ വിവാഹപാര്‍ട്ടിക്കിടെ, ഇടിമിന്നലേറ്റ് 16 മരണം. സംഘത്തിലുണ്ടായിരുന്ന വരന് പൊള്ളലേറ്റു. വധു സുരക്ഷിതയാണ്.

നദിയോട് ചേര്‍ന്നുള്ള നഗരമായ ഷിബ്ഗഞ്ചില്‍ ബുധനാഴ്ചയാണ് സംഭവം. കനത്തമഴയെയും ഇടിവെട്ടിനെയും തുടര്‍ന്ന് ബോട്ട് യാത്ര അവസാനിപ്പിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ ശ്രമിക്കുന്നതിനിടെയാണ് ദുരന്തം ഉണ്ടായത്. വിവാഹപാര്‍ട്ടിക്ക് എത്തിയ സംഘത്തിന് ഇടിമിന്നലേറ്റതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. കല്യാണ സംഘത്തോടൊപ്പം വധു ഉണ്ടായിരുന്നില്ല. നിമിഷങ്ങള്‍ക്കകം ഉണ്ടായ പ്രഹരശേഷി കൂടിയ തുടര്‍ച്ചയായ ഇടിമിന്നലേറ്റ് 16 പേരാണ് മരിച്ചത്. 

മണ്‍സൂണ്‍ മഴയുടെ പിടിയിലാണ് ബംഗ്ലാദേശ്. ഒരാഴ്ച നീണ്ട തോരാത്ത മഴയില്‍ കോക്‌സ്എസ് ബസാറിന്റെ തെക്ക് കിഴക്കന്‍ ജില്ലയില്‍ 20 പേരാണ് മരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER