മെയ് 10ന് ശേഷം ഒരു ഇന്ത്യന്‍ സൈനികന്‍ പോലും ഇവിടെയുണ്ടാകില്ല, സാധാരണ വേഷത്തില്‍ പോലും: മാലദ്വീപ് പ്രസിഡന്റ്

'ഒരുതരത്തിലും അവര്‍ ഇവിടെ തുടരില്ല'
പ്രസിഡന്റ് മുഹമ്മദ് മൊയിസു
പ്രസിഡന്റ് മുഹമ്മദ് മൊയിസുപിടിഐ
Updated on
1 min read

മാലെ: ഇന്ത്യയ്ക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. മേയ് 10 ന് ശേഷം സാധാരണ വസ്ത്രം ധരിച്ച് പോലും ഒരു ഇന്ത്യന്‍ സൈനികനേയും തന്റെ രാജ്യത്ത് തുടരാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മാലദ്വീപിലെ മൂന്ന് ഏവിയേഷന്‍ ഫോമുകളിലൊന്നിന്റെ ചുമതലയേറ്റെടുക്കാനായി ഇന്ത്യയില്‍ നിന്നുള്ള സംഘം എത്തി ഒരാഴ്ച തികയും മുമ്പേയാണ് മാലദ്വീപ് പ്രസിഡന്റിന്റെ പ്രസ്താവന. ബാ അറ്റോളിലെ റെസിഡന്‍ഷ്യല്‍ കമ്യൂണിറ്റിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഹമ്മദ് മുയിസു.

മേയ് 10 ന് ശേഷം ഒരു ഇന്ത്യന്‍ സൈനികന്‍ പോലും രാജ്യത്തുണ്ടാകില്ല. അത് യൂണിഫോമായാലും സാധാരണ വസ്ത്രമായാലും. ഒരുതരത്തിലും അവര്‍ ഇവിടെ തുടരില്ല. അത്രയ്ക്ക് ആത്മവിശ്വാസത്തോടെയാണ് പറയുന്നതെന്നും മുഹമ്മദ് മുയിസു പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രസിഡന്റ് മുഹമ്മദ് മൊയിസു
'എന്റെ ശരീരം എന്റെ തീരുമാനം': ഗര്‍ഭച്ഛിദ്രം നിയമപരമായ അവകാശമാക്കി ഫ്രാന്‍സ്, ലോകത്ത് ആദ്യം

കഴിഞ്ഞ മാസം ഡല്‍ഹിയില്‍ നടന്ന ഉഭയകക്ഷി ഉന്നതതല യോഗത്തിലാണ് മേയ് 10-നുള്ളില്‍ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കാന്‍ ധാരണയായത്. മാലദ്വീപിലെ മൂന്ന് ഏവിയേഷന്‍ പ്ലാറ്റ്ഫോമുകളും നിയന്ത്രിക്കുന്ന ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കുന്ന പ്രക്രിയയുടെ ആദ്യഘട്ടം മാര്‍ച്ച് 10-നുള്ളില്‍ പൂര്‍ത്തിയാക്കാനും ധാരണയായിരുന്നു. മൂന്ന് ഇന്ത്യന്‍ ഏവിയേഷന്‍ പ്ലാറ്റ്ഫോമുകളിലായി 88 ഇന്ത്യന്‍ സൈനികരാണ് നിലവില്‍ മാലദ്വീപിലുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com