ഇന്ത്യന്‍ സേന പിന്‍വാങ്ങി; ഇപ്പോള്‍ വിമാനം പറത്താന്‍ ആളില്ല: മാലദ്വീപ്

ഇന്ത്യ മാലദ്വീപിന് സഹായമായി നല്‍കിയ കോപ്ടറുകള്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സാണ് നിര്‍മിച്ചത്.
Maldives says Pilots Incapable Flying Aircraft Donated By India
ഇന്ത്യന്‍ സേന പിന്‍വാങ്ങി; ഇന്ത്യയുടെ മൂന്ന് എയര്‍ ക്രാഫ്റ്റുകള്‍ പ്രവര്‍ത്തിക്കാന്‍ സൈനീകരില്ലെന്ന് മാലദ്വീപ് എക്‌സ്
Updated on
1 min read

മാലി: ഇന്ത്യ നല്‍കിയ മൂന്ന് എയര്‍ ക്രാഫ്റ്റുകളും പ്രവര്‍ത്തിപ്പിക്കാന്‍ സൈനികരില്ലെന്ന് മാലദ്വീപ് പ്രതിരോധമന്ത്രി ഗസ്സാന്‍ മൗമൂണ്‍. മാലദ്വീപില്‍ നിന്ന് 76 ഇന്ത്യന്‍ സൈനികരും പിന്‍വാങ്ങിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിരോധമന്ത്രിയുടെ പ്രസ്താവന.

ഞായറാഴ്ച പ്രസിഡന്റിന്റെ വസതിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് ഇന്ത്യ നല്‍കിയ എയര്‍ ക്രാഫ്റ്റുകള്‍ പറത്താന്‍ സൈന്യത്തില്‍ പൈലറ്റുകളുടെ അഭാവമുണ്ടെന്ന് പ്രതിരോധമന്ത്രി പറഞ്ഞത്. രണ്ട് ഹെലികോപ്റ്ററുകളും ഒരു ഡോര്‍ണിയര്‍ വിമാനവുമാണ് ഇന്ത്യന്‍ സൈനികര്‍ മാലദ്വീപില്‍ ഓപ്പറേറ്റ് ചെയ്തിരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Maldives says Pilots Incapable Flying Aircraft Donated By India
രണ്ട് മാസം മാത്രം ആയുസ്‌ ! പന്നിയുടെ വൃക്ക സ്വീകരിച്ച റിച്ചാര്‍ഡ് സ്ലേമാന്‍ മരണത്തിന് കീഴടങ്ങി

എയര്‍ക്രാഫ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നതിനായി നിരവധി പരിശീലന ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും പല കാരണങ്ങള്‍ തങ്ങളുടെ സൈനീകര്‍ക്ക് പരിശീലനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും മാലദ്വീപ് പ്രതിരോധമന്ത്രി ഗസ്സാന്‍ മൗമൂണ്‍ പറഞ്ഞു.

മാലദ്വീപിലുണ്ടായിരുന്ന 76 ഇന്ത്യന്‍ സൈനികര്‍ തിരിച്ചുപോയെന്നും പകരം ഇന്ത്യയിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിലെ ജീവനക്കാര്‍ രാജ്യത്ത് എത്തിയെന്നും മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇന്ത്യ മാലദ്വീപിന് സഹായമായി നല്‍കിയ കോപ്ടറുകള്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സാണ് നിര്‍മിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Air India Express
3 Indian sailors missing after US strike on tanker off Oman confirmed dead
എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മെഗാ ഓഫര്‍
Fujairah oil industry zone
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com