കല്യാണം നടക്കാത്തതിന് കാരണം മുന്‍ കാമുകിയുടെ 'ശാപം', ബാധ ഒഴിപ്പിച്ച് തരാമെന്ന് പറഞ്ഞ് പണം തട്ടി; മനശാസ്ത്രജ്ഞയ്‌ക്കെതിരെ യുവാവ് കോടതിയില്‍ 

അമേരിക്കയില്‍ മുന്‍കാമുകിയുടെ 'ശാപം' ഒഴിവാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മനശാസ്ത്രജ്ഞ പണം തട്ടിയെടുത്തതായി കേസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മുന്‍കാമുകിയുടെ 'ശാപം' ഒഴിവാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മനശാസ്ത്രജ്ഞ പണം തട്ടിയെടുത്തതായി കേസ്. കാലിഫോര്‍ണിയയിലെ യുവാവാണ് ലോസ് ഏജല്‍സ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനശാസ്ത്രജ്ഞയ്‌ക്കെതിരെ കേസ് കൊടുത്തത്. 3.8 ലക്ഷം രൂപ നല്‍കിയാല്‍ കല്യാണം നടക്കാത്തതിന് കാരണമായ മുന്‍ കാമുകിയുടെ ശാപം ഒഴിവാക്കി തരാമെന്നാണ് മനശാസ്ത്രജ്ഞ വാഗ്ദാനം നല്‍കിയതെന്നും പരാതിയില്‍ പറയുന്നു.

മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഓണ്‍ലൈനില്‍ മനശാസ്ത്രജ്ഞനെ തേടിയ മൗറോയാണ് സോഫിയ ആഡംസുമായി പരിചയപ്പെട്ടത്. ആത്മീയ കൗണ്‍സിലിങ്ങ് ഉള്‍പ്പെടെ വിവിധ മാര്‍ഗങ്ങളിലൂടെ എല്ലാ തരത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുമെന്ന ഓണ്‍ലൈനിലെ പരസ്യം കണ്ടാണ് മൗറോ സോഫിയയുടെ സേവനം തേടിയത്. എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് പറഞ്ഞ് മനശാസ്ത്രജ്ഞ പണം തട്ടിയെടുത്തതായി യുവാവ് ടൊറന്‍സ് സുപ്പീരിയര്‍ കോടതയില്‍ നല്‍കിയ കേസില്‍ പറയുന്നു.

ചെപ്പടിവിദ്യകള്‍ കാണിച്ചാണ് തന്നെ പറഞ്ഞുവിശ്വസിപ്പിച്ചത്. തനിക്ക് ശാപമുണ്ടെന്നും അതുകൊണ്ടാണ് യുവാവിന്റെ കുടുംബത്തില്‍ സന്തോഷം ഇല്ലാത്തതെന്നുമായിരുന്നു സോഫിയയുടെ അവകാശവാദം. മന്ത്രവാദിയുടെ സഹായത്തോടെ മുന്‍ കാമുകി കൂടോത്രം ചെയ്തത് കൊണ്ടാണ് അസ്വസ്ഥതയ്ക്ക് കാരണമെന്നും മനശാസ്ത്രജ്ഞ പറഞ്ഞുവിശ്വസിപ്പിച്ചു. ബാധ ഒഴിപ്പിച്ചു തരാമെന്നും ഇതിന് 3.8 ലക്ഷം രൂപ ചെലവ് വരുമെന്നും സോഫിയ പറഞ്ഞു. 

മുന്‍കൂര്‍ എന്ന നിലയില്‍ ആയിരം ഡോളര്‍ നല്‍കി. എന്നാല്‍ ഒരു വിധത്തിലുള്ള സഹായവും തനിക്ക് ലഭിച്ചില്ല. കല്യാണം കഴിക്കുന്നതിനുള്ള എല്ലാ തടസവും മാറ്റി തരാമെന്ന് പറഞ്ഞതല്ലാതെ, ഒരു മാറ്റവും സംഭവിച്ചില്ല. ഉറക്കമില്ലായ്മ നിത്യസംഭവമായതായും മാനസിക പ്രശ്‌നങ്ങള്‍ വര്‍ധിച്ചതായും യുവാവിന്റെ പരാതിയില്‍ പറയുന്നു. 25000 ഡോളര്‍ നഷ്ടപരിഹാരമായി ലഭിക്കണമെന്ന് പറഞ്ഞാണ് യുവാവ് കോടതിയെ സമീപിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Pakistani police shoot dead Australian girl on holiday; Australian PM demands investigation
Trump's unpredictable behavior; Iran includes psychologists in peace talks; Report says there has been a noticeable change
G7 Summit: Modi-Trump meet days after Indian sailors were killed in Iran; to discuss global security
Will the US-Iran peace deal benefit India?; What will be the benefit to the common man from opening Hormuz?; Hopes on oil prices and Chabahar port
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com