

കാഠ്മണ്ഡു: രാജ്യത്ത് രാജഭരണം പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് നേപ്പാളില്‍ കൂറ്റന്‍ റാലി. ഒരാഴ്ചയായി നേപ്പാളിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്ന പ്രകടനങ്ങളുടെ ഭാഗമയാണ് തലസ്ഥാനമായ കാഠ്മണ്ഡുവില്‍ വലിയ റാലി സംഘടിപ്പിച്ചിരിക്കുന്നത്.
രാജ്യഭരണം പുനസ്ഥാപിച്ച് രാജ്യത്തെ രക്ഷിക്കണം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇവര്‍ റാലി നടത്തുന്നത്. രാഷ്ട്രീയ ശക്തി നേപ്പാള്‍ എന്ന രാജഭരണത്തോട് കൂറുപുലര്‍ത്തുന്ന പാര്‍ട്ടിയുടെ നേതൃത്വത്തിലാണ് റാലികള്‍ നടത്തുന്നത്. നേപ്പാള്‍ സാമ്രാജ്യത്തിന്റെ സ്ഥാപകന്‍ എന്നറിയപ്പെടുന്ന പൃഥ്വി നാരായണ്‍ ഷായുടെ ചിത്രവും ദേശീയ പതാകയും ഏന്തിയാണ് ഇവര്‍ പ്രകടനം നടത്തുന്നത്.
രാജഭരണം അവസാനിപ്പിച്ച് 2008ല്‍ സ്ഥാപിച്ച ജനാധിപത്യ വ്യവസ്ഥയെ മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. നേപ്പാളിനെ ഹിന്ദു രാഷ്ട്രമാക്കി പ്രഖ്യാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആന്തരിക സംഘര്‍ഷങ്ങള്‍ കൊടുമ്പിരി കൊണ്ടുനില്‍ക്കുന്ന സമയത്താണ് പുതിയ പ്രക്ഷോഭവവുമായി ഒരുവിഭാഗം രംഗത്തുവന്നിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates