മെക്സിക്കോ സിറ്റി: ഗോത്ര ഭാഷയിൽ സംസാരിച്ചതിന് മെക്സിക്കോയിൽ സ്കൂൾ വിദ്യാർഥിയെ ക്ലാസ് മുറിയിൽ വച്ച് സഹപാഠികൾ തീയിട്ടു. 14 കാരനായ ജുവാൻ സമോരാനോയ്ക്കാണ് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സയിലാണ്.
മെക്സിക്കോയിലെ ക്വറെറ്ററോ സ്റ്റേറ്റിലാണ് സംഭവം. ജുവാൻ ഇരിക്കുന്ന സീറ്റിൽ രണ്ട് സഹപാഠികൾ മദ്യം ഒഴിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഇതറിയാതെ ജുവാൻ സീറ്റിൽ ഇരിക്കുകയും അവന്റെ ട്രൗസർ നനയുകയും ചെയ്തു. കുട്ടി ഇക്കാര്യം ചോദ്യം ചെയ്തതിന് പിന്നാലെ സഹപാഠികൾ ജുവാനെ തീയിടുകയായിരുന്നു. സംഭവത്തിൽ ക്വറെറ്ററോ പ്രൊസിക്യൂട്ടർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഗോത്രസമൂഹമായ ഒട്ടോമി വിഭാഗത്തിലെ അംഗമാണ് ജുവാൻ. ഇക്കാരണത്താൽ കുട്ടി പലതവണ സഹപാഠികളിൽ നിന്ന് അധിക്ഷേപങ്ങൾക്ക് ഇരയായിട്ടുണ്ടെന്ന് കുടുംബം പറഞ്ഞു. ജുവാന്റെ മാതൃഭാഷയാണ് ഒട്ടോമി ഭാഷ. എന്നാൽ അത് സംസാരിക്കുമ്പോൾ നേരിടേണ്ടിവരുന്ന അവഹേളനം മൂലം ഒട്ടോമി സംസാരിക്കാൻ ജുവാൻ ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. അധ്യാപിക പോലും ജുവാനുനേരെ വംശീയാധിക്ഷേപം നടത്തിയട്ടുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates