പങ്കാളിയെ സംതൃപ്തയാക്കാന്‍ ജനനേന്ദ്രിയത്തില്‍ മുത്ത്‌ പിടിപ്പിച്ചു; ചെലവിട്ടത് 3 ലക്ഷം; വിചിത്രം

ലൈംഗികാവയവത്തില്‍ മുത്തുകള്‍ പിടിപ്പിച്ചാണ് ഇത്തവണത്തെ പരീക്ഷണം 
മെക്‌സിക്കന്‍ ടാറ്റു ആര്‍ട്ടിസ്റ്റ് മൗറിഷ്യോ ഡാനിയല്‍ ഗാര്‍സിയ
മെക്‌സിക്കന്‍ ടാറ്റു ആര്‍ട്ടിസ്റ്റ് മൗറിഷ്യോ ഡാനിയല്‍ ഗാര്‍സിയ
Updated on
1 min read

എങ്ങനെ വ്യത്യസ്തനാകാമെന്ന് ചിന്തിക്കുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയും തോറും വര്‍ധിച്ച് വരികയാണ്. അതിനായി എന്തും ചെയ്യാന്‍ തയ്യാറാവുന്നവരുടെ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. അത്തരത്തില്‍ ഒരു വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. മൗറിഷ്യോ ഡാനിയല്‍ ഗാര്‍സിയ എന്ന മെക്‌സിക്കന്‍ സ്വദേശിയുടെ ബോഡി മോഡിഫിക്കേഷന്‍ രീതിയാണ് ഇപ്പോള്‍ വിചിത്രമാകുന്നത്. 

18–ാമത്തെ വയസ്സില്‍ തുടങ്ങിയതാണ് ടാറ്റൂ കുത്തല്‍. ഇപ്പോള്‍ 150 തവണ ശരീരത്തില്‍ മഷി പതിപ്പിച്ചു. 4 ലക്ഷം രൂപയിലധികം ചിലവാണ് ഇതുവരെ ആയിരിക്കുന്നത്. ഇപ്പോഴിതാ ഏറ്റവും വേദനയേറിയ മാറ്റത്തിന് വിധേയനായിരിക്കുകയാണ് ഗാര്‍സിയ. സ്വകാര്യ ഭാഗത്താണ് ഇത്തവണ പരീക്ഷണം. ലൈംഗികാവയവത്തില്‍ മുത്തുകള്‍ വച്ചുപിടിപ്പിച്ചിരിക്കുകയാണ്.

0.8 സെന്റിമീറ്റര്‍ നീളമുള്ള സിലിക്കണ്‍ കൊണ്ട് തീര്‍ത്ത് മുത്തുകളാണ് വച്ചുപിടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. പങ്കാളിയെ തൃപ്തിപ്പെടുത്താനാണ് താന്‍ ഇത് ചെയ്തതെന്നാണ് ഇയാള്‍ പറയുന്നത്. ഇതിന് മാത്രം 3 ലക്ഷം രൂപയാണ് ചിലവെന്നും പറയുന്നു. 

'സ്വകാര്യഭാഗത്ത് മുത്ത് പിടിപ്പിക്കുന്നതും ചെവി മുറിക്കുന്നതുമാണ് കഴിഞ്ഞ വര്‍ഷം അവസാനവും ഈ വര്‍ഷവും ആദ്യവും ചെയ്ത മോഡിഫിക്കേഷനുകള്‍. രണ്ട് മാസമെടുത്താണ് മുത്തുകള്‍ ജനനേന്ദ്രിയത്തില്‍ വച്ചു പിടിപ്പിച്ചത്. തനിക്ക് ഇത് ചെയ്തത് കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. മാത്രമല്ല ചെറുതായി ചോര പൊടിയുകയും ചെയ്യും. പക്ഷേ എന്റെ പങ്കാളിക്ക് ഗുണകരമാണ്'. ഗാര്‍സിയ പറയുന്നു. രാജ്യാന്തര മാധ്യമങ്ങളില്‍ തലക്കെട്ടുകളില്‍ നിറയുകയാണ് ഈ വിചിത്രനീക്കം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com