പാല്‍പ്പൊടിക്ക് 1800 രൂപ, വെളിച്ചെണ്ണയ്ക്ക് 850, സാധനങ്ങള്‍ കിട്ടാനില്ല; തീവിലയില്‍ വലഞ്ഞ് ശ്രീലങ്കന്‍ കുടുംബങ്ങള്‍

ഭക്ഷണവും മരുന്നുകളും ഇന്ധനവും വാങ്ങുന്നതിനായി നാട്ടുകാര്‍ മണിക്കൂറുകളാണ് ക്യൂവില്‍ നില്‍ക്കുന്നത്.
കൊളംബോയില്‍ മണ്ണെണ്ണയ്ക്കായി ക്യൂ നില്‍ക്കുന്നവര്‍/എഎഫ്പി
കൊളംബോയില്‍ മണ്ണെണ്ണയ്ക്കായി ക്യൂ നില്‍ക്കുന്നവര്‍/എഎഫ്പി
Updated on
1 min read

കൊളംബോ: സാമ്പത്തികപ്രതിസന്ധി രൂക്ഷമായി നേരിടന്ന ശ്രീലങ്കയില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് രൂക്ഷമായ വിലക്കയറ്റം. ഭക്ഷണവും മരുന്നുകളും ഇന്ധനവും വാങ്ങുന്നതിനായി നാട്ടുകാര്‍ മണിക്കൂറുകളാണ് ക്യൂവില്‍ നില്‍ക്കുന്നത്. സാധനങ്ങള്‍ തീര്‍ന്നു പോകുന്നതിനാല്‍ പലര്‍ക്കും ആവശ്യസാധനങ്ങള്‍ ലഭിക്കാതെ മടങ്ങിപ്പോകുന്ന സാഹചര്യവും ഉണ്ട്. 

കൊളംബോയില്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പച്ചക്കറി വില കഴിഞ്ഞയാഴ്ചത്തെക്കാള്‍ ഇരട്ടിയാണ്. അരിക്ക് 190 മുതല്‍ 220 രൂപവരെയാണ് വില. ഒരുകിലോ പഞ്ചസാരയ്ക്ക് 240 രൂപയാണ് വില. വെളിച്ചെണ്ണ ലിറ്ററിന്് 850 രൂപ, മുട്ട ഒന്നിന് 30രൂപ, ഒരുകിലോ പാല്‍പ്പൊടിക്ക് 1800 രൂപയാണ് വില.

ഫെബ്രുവരിയില്‍ ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം 17.5 ശതമാനത്തിലെത്തി. ഭക്ഷ്യവിലക്കയറ്റം 25 ശതമാനത്തിലകം ഉയര്‍ന്നു.ഇതോടെ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു. മരുന്നിനും പാല്‍പ്പൊടിക്കും ക്ഷാമം അതിരൂക്ഷമാണ്. പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാണ്.

ഈ വാര്‍ത്ത വായിക്കാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com