കൈ കൊണ്ട് പ്രകോപിപ്പിച്ചു, തലമുടിയില്‍ പിടിച്ചുവലിച്ച് കുരങ്ങന്‍; ഉറക്കെ കരഞ്ഞ് പെണ്‍കുട്ടി, ഒടുവില്‍- വീഡിയോ 

മെക്‌സിക്കോയിലെ മൃഗശാലയിലാണ് സംഭവം
പെണ്‍കുട്ടിയുടെ തലമുടി പിടിച്ചുവലിക്കുന്ന കുരങ്ങന്റെ ദൃശ്യം
പെണ്‍കുട്ടിയുടെ തലമുടി പിടിച്ചുവലിക്കുന്ന കുരങ്ങന്റെ ദൃശ്യം
Updated on: 
1 min read

മൃഗശാലയിലെത്തിയ പെണ്‍കുട്ടിയുടെ തലമുടിയില്‍ പിടിച്ച് വലിച്ച് കുരങ്ങന്‍. സ്‌പൈഡര്‍ മങ്കി വിഭാഗത്തില്‍പ്പെട്ട കുരങ്ങനാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. 

മെക്‌സിക്കോയിലെ മൃഗശാലയിലാണ് സംഭവം.  കൂടിനു സമീപമെത്തിയ പെണ്‍കുട്ടി കുരങ്ങനെ കൈ കൊണ്ട് പ്രകോപിച്ചതാണ് ആക്രമിക്കാന്‍ കാരണമെന്നാണ് നിഗമനം. കൂടിന്റെ അഴികള്‍ക്കിടയിലൂടെ  കൈനീട്ടി കുരങ്ങന്‍ കുട്ടിയുടെ മുടിയില്‍ പിടുത്തമിടുകയായിരുന്നു.

ഉറക്കെക്കരഞ്ഞ പെണ്‍കുട്ടി കുരങ്ങന്റെ പിടുത്തം വിടുവിക്കാന്‍ ശ്രമിച്ചെങ്കിലും കുരങ്ങന്‍ ശക്തമായി പിടിച്ചുവലിച്ച് കൂടിനു സമീപത്തേക്ക് വലിച്ചടുപ്പിച്ചു. സമീപത്തുണ്ടായിരുന്ന യുവാവ് വസ്ത്രമുപയോഗിച്ച് തട്ടിയാണ് കുട്ടിയെ ആക്രമണത്തില്‍ നിന്നും മോചിപ്പിച്ചത്. രണ്ട് കുരങ്ങന്‍മാരെയാണ് ഈ കൂടിനുള്ളില്‍ പാര്‍പ്പിച്ചിരുന്നത്. 

ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി അവിടെ നിന്നും മറുഭാഗത്തേക്ക് മാറാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും കുട്ടിയുടെ മുടിയില്‍ ഇതേ കുരങ്ങന്‍ തന്നെ പിടിച്ചുവലിച്ചു. ഇത്തവണ കൂടിനുള്ളിലുണ്ടായിരുന്ന രണ്ടാമത്തെ കുരങ്ങനും കുട്ടിയെ ആക്രമിക്കാനായി ഒപ്പം കൂടി. എന്നാല്‍ ശക്തമായി പിന്നോട്ട് വലിഞ്ഞ് കുട്ടി അവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER