വാഷിങ്ടൻ: അമേരിക്കയിലെ വിസ്‌കോൺസിൻ സംസ്ഥാനത്ത് നൂറിലധികം വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം. കനത്ത മഞ്ഞുവീഴ്ചയെ തുടർന്നാണ് വാഹനങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി കൂട്ടിയിടിച്ചത്. വിസ്‌കോൺസിനിലെ ഇന്റർസ്റ്റേറ്റ് 94 ഹൈവേയിലാണ് ഈ അപകടങ്ങളുണ്ടായത്.
മഞ്ഞ് വീഴ്ചയെ തുടർന്ന് റോഡുകളിൽ ഐസ് നിറഞ്ഞതാണ് ഈ തുടർ അപകടങ്ങൾക്ക് കാരണമായതെന്ന് വിസ്‌കോൺസിൻ പൊലീസ് പറഞ്ഞു. നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് ഒസിയോ- ബ്ലാക്ക് റിവർ ഫാൾ റോഡ് അടച്ചു.
പാസഞ്ചർ കാറുകളും സെമി ട്രാക്ടർ ട്രെയിലറുകളും ഉൾപ്പടെ നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെട്ടത്. യാത്ര ചെയ്യുമ്പോൾ പരമാവധി ജാഗ്രത പുലർത്തണമെന്ന് വിസ്‌കോൺസിൻ ഗവർണർ ടോണി എവേഴ്‌സ് ജനങ്ങളോട് അഭ്യർഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates